ന​ട​നും ഡി​എം​ഡി​കെ സ്ഥാ​പ​ക​നു​മാ​യ വി​ജ​യ​കാ​ന്ത് അ​ന്ത​രി​ച്ചു

 

ചെ​ന്നൈ: ച​ല​ച്ചി​ത്ര ന​ട​നും ഡി​എം​ഡി​കെ സ്ഥാ​പ​ക​നു​മാ​യ വി​ജ​യ​കാ​ന്ത് (71) അ​ന്ത​രി​ച്ചു. ആ​രോ​ഗ്യ​നി​ല മോ​ശ​മാ​യ​തി​നെ​ത്തു​ട​ർ​ന്ന് ചൊ​വ്വാ​ഴ്ച രാ​ത്രി​യാ​ണ് അ​ദ്ദേ​ഹ​ത്തെ ഗി​ണ്ടി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്. ഇന്ന് രാവിലെയായിരുന്നു അന്ത്യം. ക​ഴി​ഞ്ഞ​ ദി​വ​സം അ​ദ്ദേ​ഹ​ത്തി​ന് കോ​വി​ഡും സ്ഥി​രീ​ക​രി​ച്ചി​രു​ന്നു.

അ​നാ​രോ​ഗ്യ​ത്തെ തു​ട​ർ​ന്ന് ക​ഴി​ഞ്ഞ മാ​സം 18-ന് ​വി​ജ​യ​കാ​ന്തി​നെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രു​ന്നു. തു​ട​ർ​ന്ന് താ​ര​ത്തി​ന്‍റെ ആ​രോ​ഗ്യ​ത്തേ​ക്കു​റി​ച്ച് അ​ഭ്യൂ​ഹ​ങ്ങ​ൾ പ​ര​ന്ന​തോ​ടെ ആ​ശു​പ​ത്രി​യി​ൽ നി​ന്നു​ള്ള ചി​ത്രം കു​ടും​ബം പ​ങ്കു​വെ​ച്ചി​രു​ന്നു.

ആ​ശു​പ​ത്രി വി​ട്ട വി​ജ​യകാ​ന്ത് ഒ​രാ​ഴ്ച​മു​മ്പ് ചെ​ന്നൈ​യി​ൽ ന​ട​ന്ന ഡി​എം​ഡി​കെ ജ​ന​റ​ൽ കൗ​ൺ​സി​ൽ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തി​രു​ന്നു. അ​ദ്ദേ​ഹ​ത്തി​ന്‍റെ ഭാ​ര്യ പ്രേ​മ​ല​താ വി​ജ​യ​കാ​ന്തി​നെ ഡി​എം​ഡി​കെ ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യാ​യി തെ​ര​ഞ്ഞെ​ടു​ക്കു​ക​യും ചെ​യ്തി​രു​ന്നു.

2016 മു​ത​ൽ ആ​രോ​ഗ്യ​സ്ഥി​തി ക​ണ​ക്കി​ലെ​ടു​ത്ത് സ​ജീ​വ രാ​ഷ്ട്രീ​യ​ത്തി​ൽ നി​ന്ന് മാ​റി നി​ൽ​ക്കു​കയായിരുന്നു അ​ദ്ദേ​ഹം.

1952 ഓ​ഗ​സ്റ്റ് 25ന് ​മ​ധു​ര​യി​ൽ കെ.​എ​ൻ.​അ​ള​ഗ​ർ​സ്വാ​മി​യും ആ​ണ്ടാ​ൾ‌ അ​ള​ഗ​ർ​സ്വാ​മി​യു​ടെ​യും മ​ക​നാ​യി​ട്ടാ​യി​രു​ന്നു വി​ജ​യ​കാ​ന്തി​ന്‍റെ ജ​ന​നം. വി​ജ​യ​രാ​ജ് അ​ള​ഗ​ർ‌​സ്വാ​മി എ​ന്നാ​ണ് ഔ​ദ്യോ​ഗി​ക പേ​ര്.

1979 ൽ ​പു​റ​ത്തി​റ​ങ്ങി​യ ഇ​നി​ക്കും ഇ​ള​മൈ എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ വി​ല്ല​നാ​യാ​ണ് വി​ജ​യ​കാ​ന്ത് സി​നി​മ​ലോ​ക​ത്തേ​യ്ക്ക് അ​ര​ങ്ങേ​റി​യ​ത്. 1981 ൽ ​സ​ട്ടം ഒ​രു ഇ​രു​ട്ട​റൈ ആ​ണ് നാ​യ​ക​നെ​ന്ന നി​ല​യി​ൽ അ​ദ്ദേ​ഹ​ത്തി​ന് ഖ്യാ​തി നേ​ടി​കൊ​ടു​ത്ത​ത്.

എ​ൺ‌​പ​തു​ക​ളി​ലും തൊ​ണ്ണൂ​റു​ക​ളി​ലും നി​ര​വ​ധി സൂ​പ്പ​ർ​ഹി​റ്റ് ചി​ത്ര​ങ്ങ​ളി​ലൂ​ടെ ആ​രാ​ധ​ക​രെ ആ​വേ​ശം കൊ​ള്ളി​ച്ച താ​ര​മാ​യി​രു​ന്നു വി​ജ​യ​കാ​ന്ത്. തു​ട​രെ തു​ട​രെ സൂ​പ്പ​ർ​ഹി​റ്റു​ക​ൾ സ​മ്മാ​നി​ച്ച വി​ജ​യ​കാ​ന്തി​നെ ആ​രാ​ധ​ക​ർ ക്യാ​പ്റ്റ​നെ​ന്നാ​ണ് വി​ളി​ച്ചി​രു​ന്ന​ത്.

ദേ​ശീ​യ മു​ർ‌​പോ​ക്ക് ദ്രാ​വി​ഡ ക​ഴ​കം (ഡി​എം​ഡി​കെ) എ​ന്ന രാ​ഷ്ട്രീ​യ​പാ​ർ​ട്ടി​യു​ടെ സ്ഥാ​പ​ക​നേ​താ​വാ​ണ്. ര​ണ്ടു​ത​വ​ണ ത​മി​ഴ്നാ​ട് നി​യ​മ​സ​ഭാം​ഗ​മാ​യി​രു​ന്നു. ഭാ​ര്യ പ്രേ​മ​ല​ത. മ​ക്ക​ൾ ഷ​ണ്‍​മു​ഖ പാ​ണ്ഡ്യ​ൻ, വി​ജ​യ ​പ്ര​ഭാ​ക​ര​ൻ.

Related posts

Leave a Comment