ചിങ്ങവനം: പനച്ചിക്കാട് പഞ്ചായത്തിൽ മാറ്റുരയ്ക്കാൻ ഇത്തവണ ഡോക്ടർ ദന്പതികളും.
ചാന്നാനിക്കാട് ഇരുപ്പപുഴ ഇ.കെ. വിജയകുമാറും ഭാര്യ ലിജി വിജയകുമാറുമാണ് അഞ്ച്, 17 വാർഡുകളിൽ ബിജെപി സ്ഥാനാർഥികളായി മത്സരത്തിനെത്തുന്നത്. ഇരുവരും ഹോമിയോ ഡോക്ടർമാരായി സേവനമനുഷ്ഠിക്കുന്നു.
ഇ.കെ എന്ന് എല്ലാവരും വിളിക്കുന്ന വിജയകുമാർ അഞ്ച്, ഏഴ്, 18 എന്നീ വാർഡുകളിൽനിന്നും മുന്പ് മൂന്നു തവണ പഞ്ചായത്ത് മെന്പറായിട്ടുണ്ട്. ഇത്തവണ അഞ്ചാം വാർഡായ കണിയാമല വാർഡിൽനിന്നുമാണു മത്സരിക്കുന്നത്.
ബിജെപിക്ക് പനച്ചിക്കാട് പഞ്ചായത്തിൽ ആദ്യമായി അക്കൗണ്ട് തുറന്നതു വിജയകുമാറാണ്. ചാന്നാനിക്കാട് വായനശാലയിൽ ഹോമിയോപ്പതിക് മെഡിക്കൽ സെന്റർ എന്ന സ്ഥാപനം നടത്തുകയാണ്.
കഴിഞ്ഞതവണ 18-ാം വാർഡിൽനിന്നും വിജയിച്ച ലിജി ഇത്തവണ 17-ാം വാർഡായ ആക്കളം വാർഡിൽനിന്നുമാണ് ജനവിധി തേടുന്നത്.