ജീവൻ രക്ഷിക്കുവാൻ രജനികാന്തിനോട് സഹായം അഭ്യർത്ഥിച്ച് നടി വിജയലക്ഷ്മി. ശാരീരികവും മാനസികവുമായി കടുത്ത ബുദ്ധിമുട്ട് അനുഭവിക്കുകയാണെന്നും സഹായിക്കണമെന്നും വിജയലക്ഷ്മി അഭ്യർത്ഥിച്ചു. മോഹൻലാൽ നായകനായ ദേവദൂതനിൽ നായികയായി മലയാളികൾക്ക് പരിചിതയായ താരം ദീർഘനാളുകളായി രോഗാവസ്ഥയിൽ വലയുകയാണ്.
ഒരു കാലത്ത് സിനിമയിൽ തിരക്കുള്ള താരമായിരുന്ന നടി കുറകാലങ്ങളായി ചികിത്സയിലാണ്. രക്തസമ്മർദ്ദം ഉയർന്നതിനാൽ അടുത്തിടെ വിജയലക്ഷ്മിയെ ബംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.
കന്നഡ നടൻ രവി പ്രകാശ് സഹായിക്കാനെന്ന വ്യാജേന എത്തി ഉപദ്രവിച്ചതായും കടുത്ത മാനസിക-ശാരീരിക ബുദ്ധിമുട്ട് താൻ അനുഭവിക്കുന്നതായും വിജയലക്ഷ്മി പറയുന്നു. അമ്മയ്ക്കും സഹോദരിക്കും വേണ്ടി എനിക്ക് പോരാടിയെ മതിയാകു എന്നും വിജയലക്ഷ്മി വ്യക്തമാക്കി.