ചാരുംമൂട് :താമരക്കുളം ചത്തിയറ പുതുച്ചിറയിലെ വെള്ളക്കെട്ടിൽ യുവതി മുങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
താമരക്കുളം പച്ചക്കാട് ആമ്പാടിയിൽ പ്രദീപിന്റെ ഭാര്യ വിജയലക്ഷ്മി(33) യാണ് ഇന്നലെ മരിച്ചനിലയിൽ കണ്ടെത്തിയത്.
പാവുമ്പയിലെ കുടുംബവീടായ കരിഞ്ഞപ്പള്ളി പടീറ്റതിൽ നിന്നും ഇന്നലെ പുലർച്ചെ 5-30 ഓടെ സമീപത്തുള്ള ചിറയ്ക്കൽ ക്ഷേത്രത്തിലേക്കെന്ന് പറഞ്ഞ് ഇറങ്ങിയ വിജയലക്ഷമിയെ രാവിലെ 7-30 ഓടെ ക്ഷേത്രത്തിന് തൊട്ടടുത്തുള്ള പുതുച്ചിറയിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
ഇവരുടെ സ്കൂട്ടർ ചിറയ്ക്ക് സമീപത്തു നിന്നും കണ്ടെത്തിയിരുന്നു . മൃതദേഹം കണ്ടെത്തിയ ചിറയുടെ കടവിൽ നിന്നും ചെരുപ്പുകളും കണ്ടെത്തിയിരുന്നു.
കഴിഞ്ഞ നാലു വർഷമായി ഭർത്താവിനും രണ്ടു കുട്ടികൾക്കുമൊപ്പം ബാംഗ്ലൂരിലായിരുന്നുഇവർ താമസിച്ചിരുന്നത് . ഒരു മാസം മുമ്പ് കുട്ടികൾക്കൊപ്പം നാട്ടിൽ വന്ന വിജയലക്ഷ്മി പാവുമ്പയിലെ സ്വന്തം വീട്ടിൽ താമസിച്ചു വരികയായിരുന്നു.