ലോ​ക​സ​ഞ്ചാ​രി ഹോ​ട്ട​ലു​ട​മ വി​ജ​യ​ൻ അ​ന്ത​രി​ച്ചു; ചായക്കടയിൽ നിന്നും കിട്ടിയ വരുമാനംകൊണ്ട് സഞ്ചരിച്ചത് 26 രാജ്യങ്ങൾ

 

കൊ​ച്ചി: ചാ​യ​ക്ക​ട​യി​ലെ വ​രു​മാ​നം​കൊ​ണ്ട് ലോ​ക​സ​ഞ്ചാ​രം ന​ട​ത്തി​യ ഹോ​ട്ട​ലു​ട​മ വി​ജ​യ​ൻ (76) അ​ന്ത​രി​ച്ചു. ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്നു കൊ​ച്ചി​യി​ലെ ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്നു അ​ന്ത്യം.

എ​റ​ണാ​കു​ളം ഗാ​ന്ധി​ന​ഗ​റി​ല്‍ ക​ഴി​ഞ്ഞ 27 വ​ർ​ഷ​മാ​യി വി​ജ​യ​ന്‍ ശ്രീ​ബാ​ലാ​ജി എ​ന്ന പേ​രി​ൽ ഹോ​ട്ട​ൽ ന​ട​ത്തി​വ​രി​ക​യാ​യി​രു​ന്നു.

ചെ​റു​പ്പം മു​ത​ല്‍ യാ​ത്രാ​ക​മ്പ​മു​ണ്ടാ​യി​രു​ന്ന വി​ജ​യ​ന്‍ പി​താ​വി​നൊ​പ്പം ഇ​ന്ത്യ​യി​ലെ വി​വി​ധ സം​സ്ഥാ​ന​ങ്ങ​ള്‍ സ​ന്ദ​ര്‍​ശി​ക്കു​മാ​യി​രു​ന്നു.

2008 ല്‍ ​ഭാ​ര്യ​ക്കൊ​പ്പം വി​ശു​ദ്ധ​നാ​ട്ടി​ലേ​ക്കാ​യി​രു​ന്നു ആ​ദ്യ വി​ദേ​ശ​യാ​ത്ര. കോ​വി​ഡി​നെ​തു​ട​ര്‍​ന്ന് ക​ഴി​ഞ്ഞ ര​ണ്ടു വ​ര്‍​ഷം ഒ​ഴി​ച്ചു​നി​ര്‍​ത്തി​യാ​ല്‍ എ​ല്ലാ വ​ര്‍​ഷ​വും കു​റ​ഞ്ഞ​ത് ര​ണ്ടു രാ​ജ്യ​ങ്ങ​ളെ​ങ്കി​ലും സ​ന്ദ​ര്‍​ശി​ക്കു​ക പ​തി​വാ​യി​രു​ന്നു.

26 രാ​ജ്യ​ങ്ങ​ള്‍ സ​ന്ദ​ര്‍​ശി​ച്ച​തി​ല്‍ ഏ​റ്റ​വും മ​നോ​ഹ​രം ന്യൂ​സി​ല​ന്‍​ഡും സ്വി​റ്റ്‌​സ​ര്‍​ല​ന്‍​ഡു​മാ​ണെ​ന്ന് വി​ജ​യ​ന്‍ നി​സം​ശ​യം പ​റ​യു​മാ​യി​രു​ന്നു.

വി​ജ​യ​ന്‍റെ ശ്രീ​ബാ​ലാ​ജി കോ​ഫി ഹൗ​സി​ല്‍ പ​ല പ്ര​മു​ഖ​രും ചാ​യ കു​ടി​ക്കാ​നെ​ത്തി​യി​ട്ടു​ണ്ട്. മ​ന്ത്രി മു​ഹ​മ്മ​ദ് റി​യാ​സും ചാ​യ​ക്ക​ട സ​ന്ദ​ര്‍​ശി​ച്ചി​രു​ന്നു.

Related posts

Leave a Comment