ഇന്ത്യൻ ഫുട്ബോൾ ഇതിഹാസം ഐഎം വിജയന്റെ ജീവിതം സിനിമയാകുന്നു. കാൽപന്തു കളിയുടെ കറുത്ത മുത്തിന്റെ ജീവിതം സ്ക്രീനിലെത്തുന്പോൾ വിജയനാകുന്നത് യുവ താരം നിവിൻ പോളി. അരുണ്‍ ഗോപിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
ഐഎം വിജയൻ കേരളത്തിനായി ഇറങ്ങിയ സന്തോഷ് ട്രോഫി മത്സരങ്ങൾ, കേരള പോലീസിനു വേണ്ടിയുള്ള മാച്ച്, ബംഗാളിലെ ഐഎം വിജയന്റെ ജീവിതം എന്നിവയെല്ലാം സിനിമയിൽ ഉണ്ടാകും. മുൻ ഇന്ത്യൻ നായകൻ വി.പി. സത്യന്റെ ജീവിതവും സിനിമയാകുന്നുണ്ട്. ’ക്യാപ്റ്റൻ’ എന്ന പേരിൽ എത്തുന്ന ചിത്രത്തിൽ ജയസൂര്യയാണ് നായകൻ.