ഡി​സി​സി ട്ര​ഷ​റ​റു​ടെ ആ​ത്മ​ഹ​ത്യ: കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ള്‍ മു​ങ്ങി; മു​ന്‍​കൂ​ര്‍ ജാ​മ്യ​ത്തി​നു ശ്ര​മം

ക​ല്‍​പ്പ​റ്റ: വ​യ​നാ​ട് ഡി​സി​സി ട്ര​ഷ​റ​ര്‍ എ​ന്‍.​എം. വി​ജ​യ​ന്‍, മ​ക​ന്‍ ജി​ജേ​ഷ് എ​ന്നി​വ​ര്‍ വി​ഷം അ​ക​ത്തു​ചെ​ന്നു മ​രി​ച്ച സം​ഭ​വ​ത്തി​ല്‍ ആ​ത്മ​ഹ​ത്യ പ്രേ​ര​ണ​യ്ക്ക് ബ​ത്തേ​രി പോ​ലീ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത കേ​സി​ല്‍ ഉ​ള്‍​പ്പെ​ട്ട കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ള്‍ മു​ങ്ങി.

അ​റ​സ്റ്റ് ഒ​ഴി​വാ​ക്കാ​നു​ള്ള തീ​വ്ര​ശ്ര​മ​ത്തി​ലാ​ണ് നേ​താ​ക്ക​ള്‍. ഡി​സി​സി പ്ര​സി​ഡ​ന്‍റ് എ​ന്‍.​ഡി. അ​പ്പ​ച്ച​ന്‍, ഡി​സി​സി മു​ന്‍ പ്ര​സി​ഡ​ന്‍റും ബ​ത്തേ​രി എം​എ​ല്‍​എ​യു​മാ​യ ഐ.​സി. ബാ​ല​കൃ​ഷ്ണ​ന്‍, ഡി​സി​സി മു​ന്‍ ട്ര​ഷ​റ​ര്‍ കെ.​കെ. ഗോ​പി​നാ​ഥ​ന്‍ എ​ന്നി​വ​രാ​ണ് മു​ന്‍​കൂ​ര്‍ ജാ​മ്യം നേ​ടി അ​റ​സ്റ്റ് ഒ​ഴി​വാ​ക്കാ​ന്‍ നീ​ക്കം ന​ട​ത്തു​ന്ന​ത്. കേ​സി​ലെ മ​റ്റൊ​രു പ്ര​തി​യും ഡി​സി​സി മു​ന്‍ പ്ര​സി​ഡ​ന്‍റു​മാ​യ പി.​വി. ബാ​ല​ച​ന്ദ്ര​ന്‍ ജീ​വി​ച്ചി​രി​പ്പി​ല്ല.

അ​പ്പ​ച്ച​ന്‍, ബാ​ല​കൃ​ഷ്ണ​ന്‍, ഗോ​പി​നാ​ഥ​ന്‍ എ​ന്നി​വ​ര്‍ നി​ല​വി​ല്‍ ജി​ല്ല​യി​ല്‍ ഇ​ല്ലെ​ന്നാ​ണ് വി​വ​രം. മൂ​വ​രു​ടെ​യും മൊ​ബൈ​ല്‍ ഫോ​ണ്‍ സ്വി​ച്ച് ഓ​ഫ് ചെ​യ്ത നി​ല​യി​ലാ​ണ്. അ​പ്പ​ച്ച​നും ബാ​ല​കൃ​ഷ്ണ​നും ക​ഴി​ഞ്ഞ ദി​വ​സം തി​രു​വ​ന​ന്ത​പു​ര​ത്ത് ഉ​ണ്ടാ​യി​രു​ന്ന​താ​യി പോ​ലീ​സി​നു വി​വ​ര​മു​ണ്ട്. കെ.​കെ. ഗോ​പി​നാ​ഥ​ന്‍ ര​ഹ​സ്യ കേ​ന്ദ്ര​ത്തി​ലാ​ണ്.

Related posts

Leave a Comment