മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട അഭിനേതാവാണ് വിജയരാഘവന്. വ്യത്യസ്തമായ ഒട്ടനവധി കഥാപാത്രങ്ങളിലൂടെ ശ്രദ്ധ നേടിയ താരം അച്ഛന് എന്‍.എന്‍. പിള്ളയുടെ പാത പിന്തുടര്ന്നാണ് കലാരംഗത്തേക്ക് എത്തിയത്.
ന്യൂഡല്ഹിയിലൂടെയായിരുന്നു അദ്ദേഹം ശ്രദ്ധിക്കപ്പെട്ടത്. ജോഷി മമ്മൂട്ടി കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ ചിത്രത്തില്‍ അനന്തന് എന്ന കഥാപാത്രത്തെയായിരുന്നു അദ്ദേഹം അവതരിപ്പിച്ചത്.
എല്ലാതരം കഥാപാത്രങ്ങളും വഴങ്ങുമെന്ന് തെളിയിച്ചതോടെ മലയാള സിനിമയില്‍ സ്വന്തമായ സ്ഥാനം ഉറപ്പിക്കുകയായിരുന്നു വിജയരാഘവന്.
എന്നാല്‍ ഇതുവരെ ചെയ്തതില്‍, വേണ്ടിയിരുന്നില്ല എന്ന് തോന്നിയ കഥാപാത്രത്തെക്കുറിച്ചും വിജയരാഘവന് ഒരിക്കല്‍ തുറന്നു പറഞ്ഞിരുന്നു.
സ്റ്റോപ്പ് വയലന്‍സില്‍ ഞാന്‍ ചെയ്ത കഥാപാത്രം അത്ര വെറുപ്പോടെ ചെയ്ത ഒരേയൊരു കഥാപാത്രമായിരുന്നു. കൂടുതല്‍ സിനിമകളിലും വില്ലന്‍ വേഷമാണ് ചെയ്തതെങ്കിലും ആ കഥാപാത്രങ്ങളോടൊന്നും എനിക്ക് വെറുപ്പ് തോന്നിയിട്ടില്ല.
പക്ഷേ സ്റ്റോപ് വയലന്‍ഡിലെ സിഐ ഗുണ്ടാ സ്റ്റീഫന്‍ എന്ന കഥാപാത്രം അങ്ങനെയല്ലായിരുന്നു. സ്ത്രീ വിഷയവുമായി ബന്ധപ്പെട്ടൊക്കെ അറപ്പ് ഉളവാക്കുന്ന ഡയലോഗ് പറയുമ്പോള്‍ എനിക്ക് തന്നെ അയ്യേ… എന്ന് തോന്നിപ്പോയി.
മറ്റൊരാളുടെ ഭാര്യയെ കൊണ്ട് പോയ കഥയൊക്കെ പറയുന്ന നെറികെട്ട വില്ലനായിരുന്നു അത്. എന്റെ അഭിനയ ജീവിതത്തില്‍ ഇത്ര വെറുപ്പോടെ ചെയ്ത മറ്റൊരു കഥാപാത്രമില്ല.
മറ്റു വില്ലന്മാര് എന്നതൊന്നും എന്റെ കാഴ്ചപ്പാടില്‍ ഒരു വില്ലന്മാരേയല്ല, പക്ഷേ സിഐ ഗുണ്ടാ സ്റ്റീഫന്‍ കാണുന്ന പ്രേക്ഷകന് അറപ്പ് ഉളവാക്കുന്ന കഥാപാത്രമാണ്.
ഒരോ സീന്‍ അഭിനയിക്കുമ്പോഴും എനിക്ക് തന്നെ എന്തൊരു വൃത്തികെട്ട കഥാപാത്രമാണ് ഇതെന്ന് തോന്നിയിരുന്നു- വിജയരാഘവന് പറയുന്നു.
സാത്താന് ദാവീദ് അഥവാ സാത്താനെന്ന ഗുണ്ടയായാണ് പൃഥ്വിരാജ് വേഷമിട്ടത്. പണത്തിനായി എന്തും ചെയ്യുന്നയാളായിരുന്നു സാത്താന്. വയലന്‍സ് എന്നായിരുന്നു ചിത്രത്തിന് പേരിട്ടിരുന്നത്.
സെന്‍സറിംഗ് സമയത്തായിരുന്നു സ്റ്റോപ്പ് വയലന്‍സ് എന്നു പേര് മാറ്റിയത്.
-പിജി