പാ​ര്‍​ട്ടി തീ​രു​മാ​നം മാ​റ്റില്ല; പാ​ർ​ട്ടി​യു​ടേ​ത് സം​ഘ​ട​നാ​പ​ര​വും രാ​ഷ്ട്രീ​യ​പ​ര​വു​മാ​യ തീ​രു​മാ​നം;കെ.​കെ. ഷൈ​ല​ജ​യ്ക്കു വേ​ണ്ടി ക്യാം​പ​യി​ൻ ഉ​ണ്ടോയെന്നറിയില്ലെന്ന് എ. ​വി​ജ​യ​രാ​ഘ​വ​ൻ

 

തി​രു​വ​ന​ന്ത​പു​രം: ര​ണ്ടാം പി​ണ​റാ​യി മ​ന്ത്രി​സ​ഭ​യി​ൽ കെ.​കെ ഷൈ​ല​ജ​യെ ഉ​ൾ​പ്പെ​ടു​ത്താ​ത്ത​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് സാ​മൂ​ഹ്യ​മാ​ധ്യ​മ​ങ്ങ​ളി​ലെ പ്ര​ചാ​ര​ണം ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടി​ല്ലെ​ന്ന് സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എ. ​വി​ജ​യ​രാ​ഘ​വ​ൻ.

കെ.​കെ.​ ഷൈ​ല​ജ ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ​രെ ഒ​ഴി​വാ​ക്കി​യ പാ​ര്‍​ട്ടി തീ​രു​മാ​നം മാ​റ്റില്ല. നേ​തൃ​ത്വം ച​ർ​ച്ച ചെ​യ്താ​ണ് പു​തി​യ മ​ന്ത്രി​മാ​രെ തീ​രു​മാ​നി​ച്ച​ത്.

പാ​ർ​ട്ടി​യു​ടേ​ത് സം​ഘ​ട​നാ​പ​ര​വും രാ​ഷ്ട്രീ​യ​പ​ര​വു​മാ​യ തീ​രു​മാ​ന​മാ​ണ്. അ​തി​ൽ നി​ന്നേ ത​നി​ക്ക് മ​റു​പ​ടി പ​റ​യാ​ൻ ക​ഴി​യൂ​വെ​ന്നും വി​ജ​യ​രാ​ഘ​വ​ൻ മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു.

Related posts

Leave a Comment