മോഹൻലാലും മമ്മൂട്ടിയുമൊക്കെ സൂപ്പർ താരങ്ങൾക്ക് അപ്പുറം നല്ല നടന്മാരാണ്. അല്ലെങ്കിൽ കഴിഞ്ഞ പത്ത് നാൽപത് വർഷം പിടിച്ചു നിൽക്കാൻ പറ്റുമോ.
ഇപ്പോൾ 40, 50 വയസുള്ളവരൊക്കെ അവരുടെ ചെറുപ്പം മുതൽ കാണുന്ന താരങ്ങളാണ് അവരൊക്കെ. ഒരു നടനെന്നതിന് ഉപരി അടുത്ത ബന്ധമാണ് അവരോട് തോന്നുക.
ഒരു ബന്ധുവിനെ പോലെയാണ് അവരെ തോന്നുക. മമ്മൂട്ടിയെയും മോഹൻലാലിനെയും പോലെ അങ്ങനെ ഒരു ബന്ധം പുതു തലമുറയ്ക്ക് ഉണ്ടാക്കാൻ പറ്റുമോയെന്ന് സംശയമാണ്.
അവരുടെ താരപരിവേഷം ഇന്നും നിലനിൽക്കുന്നുണ്ട്. അതിൽ അഭിനയം മാത്രമല്ല. അവർ മറ്റുള്ളവരോട് പെരുമാറുന്നതും ചെയ്യുന്ന കാര്യങ്ങളിലെ ഡെഡിക്കേഷനും എല്ലാം വരും.
മമ്മൂട്ടിയും ലാലുമൊക്കെ എത്ര നാളായി ഇങ്ങനെ തുടരെ അഭിനയിക്കുന്നു. ലാലൊക്കെ പത്ത് ദിവസം വേണമെങ്കിലും റെസ്റ്റ് ഇല്ലാതെ അഭിനയിക്കാൻ തയാറാണ്. ലാൽ ഒരിക്കലും നോ എന്ന് പറഞ്ഞ് കേട്ടിട്ടില്ല. -വിജയരാഘവൻ