അ​മ്മ മ​രി​ക്കു​ന്ന​തുവ​രെ എ​നി​ക്കു ദൈ​വവി​ശ്വാ​സ​മു​ണ്ടാ​യി​രു​ന്നി​ല്ല; മനസ് തുറന്ന് വിജയരാഘവൻ

അ​മ്മ മ​രി​ക്കു​ന്ന​തുവ​രെ എ​നി​ക്കു ദൈ​വവി​ശ്വാ​സ​മു​ണ്ടാ​യി​രു​ന്നി​ല്ല. ഒ​രു പി​ടി​വ​ള്ളി ഇ​ല്ലാ​താ​വു​ന്പോ​ഴാ​ണ് ദൈ​വ​ത്തെ വി​ളി​ച്ച്‌ പോ​വു​ന്ന​ത്.

അ​മ്മ എ​ന്‍റെ എ​ല്ലാ​മാ​യി​രു​ന്നു. ര​ണ്ട് പെ​ണ്‍​കു​ട്ടി​ക​ളും ഞാ​നു​മാ​യി​രു​ന്നു അ​മ്മ​യ്ക്ക്. എ​ന്നോ​ട് പ്ര​ത്യേ​ക​മാ​യൊ​രു സ്നേ​ഹ​മു​ണ്ടാ​യി​രു​ന്നു.

അ​മ്മ പോ​യ​പ്പോ​ള്‍ ആ​കെ ത​ക​ര്‍​ന്ന് പോ​യി. ആ ​സ​മ​യ​ത്ത് സു​ഹൃ​ത്തി​നൊ​പ്പം മൂ​കാം​ബി​ക​യി​ലേ​ക്ക് പോ​യി​രു​ന്നു. അ​വി​ടെ പോ​യ​പ്പോ​ള്‍ എ​നി​ക്ക് സ​മാ​ധാ​നം കി​ട്ടി.

ഞാ​ന്‍ ദൈ​വ​ത്തെ ക​ണ്ടി​ട്ടി​ല്ല. ഇ​തു​വ​രെ ക​ണ്ടി​ട്ടി​ല്ല. എ​ന്നി​ലൊ​രു ഭീ​രു​ത്വ​മു​ണ്ടെ​ന്ന് എ​നി​ക്ക് മ​ന​സി​ലാ​യി. ഭീ​രു​ക്ക​ള്‍ ചാ​രു​ന്ന മ​തി​ലാ​ണ് ദൈ​വം എ​ന്നാ​ണ് അ​ച്ഛ​ന്‍ പ​റ​ഞ്ഞി​ട്ടു​ള്ള​ത്.

ഞാ​ന്‍ ഭീ​രു​വ​ല്ലെ​ന്നാ​ണ് അ​ച്ഛ​ന്‍ പ​റ​യാ​റു​ള്ള​ത്. അ​മ്മ​യു​ടെ മ​ര​ണശേ​ഷം ഞാ​നും ചാ​രി. എ​നി​ക്ക് വേ​റെ എ​വി​ടെ​യും ചാ​രാ​നു​ണ്ടാ​യി​രു​ന്നി​ല്ല. -വി​ജ​യ​രാ​ഘ​വ​ൻ

Related posts

Leave a Comment