ബിജെപിയുടെ രഥയാത്ര സംസ്ഥാന സർക്കാരിനെ അട്ടിമറിക്കാനെന്ന് എൽഡിഎഫ്

തിരുവനന്തപുരം: ശബരിമലയിലേക്കുള്ള ബിജെപിയുടെ രഥയാത്ര സംസ്ഥാന സർക്കാരിനെ അട്ടിമറിക്കാനെന്ന് ഇടതുമുന്നണി വിലയിരുത്തൽ. കേരളത്തിന്‍റെ മതേതര മുഖം തകർക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്ന് മുന്നണി കൺവീനർ എ.വിജയരാഘവൻ പറഞ്ഞു.

ഏത് വിധേനയും സംസ്ഥാനത്ത് കലാപം പടർത്താനാണ് അമിത് ഷായുടെ നിർദേശമെന്നുള്ള കാര്യം വ്യക്തമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

Related posts