ആണുങ്ങള് ചെയ്യുന്നത് പോലെ എല്ലാം എനിക്ക് ചെയ്യാം, അവന് കള്ള് കുടിക്കുന്നുണ്ടെങ്കില് എനിക്കും കള്ളു കുടിക്കണം, അവന് സിഗരറ്റ് വലിക്കാമെങ്കില്‍ എനിക്കും സിഗരറ്റ് വലിക്കാം എന്ന രീതിയിലല്ല തുല്യത കൊണ്ടു വരേണ്ടതെന്ന് വിജയ രാഘവൻ.
അടിസ്ഥാനപരമായി പുരുഷന്മാരെക്കാള് കഴിവും ബുദ്ധിയും കാര്യങ്ങള്‍ നടത്തിക്കൊണ്ടു പോകാനുമുള്ള പ്രാപ്തി സ്ത്രീകള്‍ക്കാണ് കൂടുതല്‍. അത് മനസിലാക്കി അത്തരം പ്രവൃത്തികളിലും, ഇമോഷണലിലും ജോലിയിലും എല്ലാം തുല്യത കൊണ്ടുവരണം. അല്ലാതെ തെറ്റായി അതിനെ വളച്ചൊടിക്കരുത്. എന്റെ മൂത്ത മകന്റെ ഭാര്യ ഡന്റിസ്റ്റാണ്.
വളരെ ഇന്റലിജന്റ് ആയിട്ടുള്ള, പഠിക്കാന്‍ മിടുക്കിയായിട്ടുള്ള പെണ്‍കുട്ടിയാണ്. അത് എനിക്ക് ബോധ്യം വന്നപ്പോള്‍ കുറച്ചുകൂടെ നന്നായി പഠിച്ച് ഉയര്‍ച്ചയില്‍ എത്തണം എന്ന് പറഞ്ഞ് അവളെ നിര്‍ബന്ധിച്ച് യുകെയിലേക്ക് വിട്ടത് ഞാനാണ്.
അതിനുശേഷം മകനും മക്കളും അങ്ങോട്ടു പോയി. മൂത്ത മകന് പോകുമ്പോള്‍ അവന് ഇവിടെയുള്ള ബിസിനസ് അനിയനെ ഏല്പിച്ചു. എന്റെ രണ്ടാമത്തെ മകന്റെ ഭാര്യയാണ് ഇപ്പോള്‍ ആ ബിസിനസ് നോക്കുന്നത്. അവളും ഇന്റലിജന്റാണ്. വളരെ മികച്ച രീതിയില്‍ ബിസിനസ് കൊണ്ടു പോകുന്നുണ്ടെന്ന് പറഞ്ഞിരിക്കുകയാണ് വിജയ രാഘവൻ.