വളരെയധികം ആരാധകരുള്ള താരമാണ് വിജയരാഘവന്. വില്ലനായും നായകനായും സഹനടനായുമെല്ലാം അരങ്ങിൽ നിറഞ്ഞാടുന്പോൾ പ്രേക്ഷകർ ഇരുകയ്യും നീട്ടിയാണ് ഇദ്ദേഹത്തിന്റെ ചിത്രങ്ങൾ സ്വീകരിക്കുന്നത്.
ഇപ്പോഴിതാ അദ്ദേഹം ഒരു സ്വകാര്യ ചാനലിനു നൽകിയ അഭിമുഖത്തില്‍ സുരേഷ് ഗോപിയെ കുറിച്ച് പറഞ്ഞ ചില കാര്യങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.
എന്തെങ്കിലുമൊക്കെ ചെയ്യണമെന്ന വാശിയെ തുടര്‍ന്നാണ് സുരേഷ് ഗോപി രാഷ്ട്രീയത്തിലേക്ക് വന്നതെന്ന് വിജയരാഘവന് പറഞ്ഞു.
‘കൊച്ചുപിള്ളേരുടെ സ്വഭാവമാണ് ആൾക്ക്. എല്ലാവർക്കും എന്തുമാത്രം സഹായമാണ് ചെയ്യുന്നത്. ഒന്നും ആരെയും കാണിക്കാന്‍ ചെയ്യുന്നതല്ല. എത്രയോ നാളുകളായി ചെയ്തുവരുന്നു. മകള്‍ മരിച്ചതാണ് സുരേഷിന് വല്ലാതെ ഷോക്കായത്.
എന്തെങ്കിലുമൊക്കെ ചെയ്യണമെന്ന വാശി സുരേഷിനുണ്ട്. ആ വാശിയെ തുടര്‍ന്നാണ് പുള്ളി രാഷ്ട്രീയത്തിലേക്ക് വന്നത്. പണ്ടേ സുരേഷ് പറയുമായിരുന്നു ഇങ്ങനെയൊന്നുമല്ല ചെയ്യേണ്ടത്, ഞാനാണെങ്കില്‍ കാണിച്ചുകൊടുക്കുമായിരുന്നു എന്നൊക്കെ’ എന്നാണ് വിജയ രാഘവൻ പറഞ്ഞത്.