കോട്ടയം: നാളെ ജില്ലയിലെത്തുന്ന ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ നയിക്കുന്ന വിജയയാത്രയ്ക്കു വാഹന പണിമുടക്ക് തിരിച്ചടിയായേക്കും.വിജയയാത്രയോട് അനുബന്ധിച്ചു വൈകുന്നേരം നടക്കുന്ന പൊതുസമ്മേളനത്തിൽ കേന്ദ്രമന്ത്രി സ്മൃതി ഇറാനിയാണ് മുഖ്യാതിഥിയായി പങ്കെടുക്കുന്നത്.
ഇന്ധവില വർധനവിൽ പ്രതിഷേധിച്ചു സംയുക്ത സമരസമിതിയുടെ നേതൃത്വത്തിൽ രാവിലെ ആറു മുതൽ വൈകുന്നേരം ആറുവരെ വാഹനപണിമുടക്ക് നടക്കുന്നതിനാൽ വിജയയാത്രയ്ക്കു പ്രതീക്ഷി ച്ചത്ര വിജയം ലഭിക്കില്ലെന്നാണ് സൂചന.
കുമ്മനം രാജശേഖരൻ, എൻ.ടി. രമേശ്, എ.എൻ. രാധാകൃഷ്ണൻ, പി.കെ. കൃഷ്ണദാസ്, ശോഭ സുരേന്ദ്രൻ തുടങ്ങിയ നേതാക്കൾ സമ്മേളത്തിൽ പങ്കെടുക്കുന്നുണ്ട്.