വിജയ് ദേവ്രകൊണ്ടയും രശ്മിക മന്ദാനയും പ്രണയത്തിലാണെന്ന തരത്തിലുള്ള വാർത്തകൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കാൻ തുടങ്ങിയിട്ടു കുറെക്കാലമായി. എന്നാൽ വിജയ് ദേവ്രകൊണ്ടയോ രശ്മികയോ ഇക്കാര്യത്തിൽ പ്രതികരണം നടത്തിയിട്ടില്ല.
പലപ്പോഴും ഇരുവരും പോസ്റ്റ് ചെയ്യുന്ന ചിത്രങ്ങളിൽ നിന്ന് ഇരുവരും ഒരുമിച്ചാണെന്ന കാര്യം വ്യക്തമാവാറുണ്ട്. ഇപ്പോൾ വിജയ് ദേവരകൊണ്ടയും രശ്മികയും ലഞ്ച് ഡേറ്റിൽ എന്ന് പറഞ്ഞുകൊണ്ടുള്ള ഒരു ചിത്രം പ്രചരിക്കുന്നുണ്ട്. ഇതിൽ വിജയ്യുടെ മുഖം വ്യക്തമാകുന്നുണ്ടെങ്കിലും കൂടെയുള്ള ആളുടെ മുഖം ഫോട്ടോയിൽ കാണുന്നില്ല.
ഈ ചിത്രം പുറത്തുവന്നതിനു പിന്നാലെ ആരാധകർക്കിടയിൽ വ്യാപകമായി പ്രചരിച്ചുകൊണ്ടിരിക്കുന്ന ഊഹാപോഹങ്ങൾക്ക് ആക്കം കൂട്ടി. കൂടെയുള്ളത് രശ്മിക തന്നെയാണെന്നാണ് ആരാധകർ പറയുന്നത്. മാത്രമല്ല താൻ സിംഗിൾ അല്ലെന്ന് വിജയ് ദേവ്രകൊണ്ട കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. എന്നാൽ ആരാണു തന്റെ പങ്കാളിയെന്ന് താരം പറഞ്ഞില്ല. ഈ ചിത്രം പുറത്തുവന്നതോടെ അത് രശ്മികയാണെന്ന് പറയുകയാണ് ആരാധകർ.
ഫോട്ടോയിൽ വിജയ്യും രശ്മികയും ഒരുമിച്ച് ഭക്ഷണം കഴിക്കുന്നതു കാണാം. എന്നാൽ കാമറയ്ക്ക് പുറം തിരിഞ്ഞിരിക്കുന്നതിനാൽ രശ്മികയുടെ മുഖം കാണുന്നില്ല. എന്നാൽ ഇതേ ഡ്രസിൽ രശ്മിക തനിയെയിരുന്നു ഭക്ഷണം കഴിക്കുന്ന വേറെ ചിത്രങ്ങളും വൈറൽ ആണ്. നിരവധി കമന്റുകളാണ് ഈ ഫോട്ടോയ്ക്ക് വരുന്നത്. ഇപ്പോഴത്തെ ഏറ്റവും രഹസ്യമായി നടക്കുന്ന ബന്ധങ്ങളിൽ ഒന്നാണ് ഇത്.
ഞങ്ങൾക്ക് അറിയാമെന്ന് അവർക്കറിയാം. അവർക്ക് അറിയാമെന്ന് ഞങ്ങൾക്കറിയാം. എന്നിട്ടും അവർ ഒളിച്ചു കളിക്കാൻ ആഗ്രഹിക്കുന്നു, എന്തിനാണ് ഇരുവരും ഇക്കാര്യം ആരാധകരിൽ നിന്ന് മറച്ചുവെയ്ക്കുന്നത് എന്നാണ് ചിലർ ചോദിക്കുന്നത്, ഒന്നായി കാണാൻ ആരാധകർ ആഗ്രഹിക്കുന്ന രണ്ട് പേരാണ് വിജയ് യും രശ്മികയും, അതൊന്നു തുറന്നു പറഞ്ഞുകൂടെ എന്നിങ്ങനെ പോകുന്നു ആരാധകരുടെ കമന്റുകൾ.