തിരുവനന്തപുരം: പാലക്കാടും ആലപ്പുഴയിലും എസ്ഡിപിഐ നടത്തിയ കൊലപാതകങ്ങൾക്ക് പിന്നിൽ സംസ്ഥാനന്തര ഗൂഡാലോചനയുണ്ടെന്ന് എഡിജിപി വിജയ് സാഖറെ.
കൊലപാതകങ്ങളെ സംബന്ധിച്ച് പോലീസിന് ഒരു സൂചനയും ലഭിച്ചില്ലെന്നും കൊലപാതികളുടെ നീക്കങ്ങള്‍ പൊലീസിന് തിരിച്ചറിയാൻ സാധിച്ചിരുന്നുവെങ്കിൽ തടയാമായിരുന്നുവെന്നും വിജയ് സാഖറെ പറഞ്ഞു.
കൊലപാതകത്തിനുശേഷം പ്രതികൾ മറ്റ് സംസ്ഥാനങ്ങളിലേക്ക് കടന്നു. കൊലപാതകങ്ങളും തുടരാതിരിക്കാൻ പോലീസ് ജാഗ്രത പുലർത്തുന്നുണ്ട്.
എന്നാൽ കിഴക്കന്പലത്ത് പോലീസിനു നേരെ നടന്ന ആക്രമണം പ്രത്യേക സംഭവമാണെന്നും വിജയ് സാഖറേ പറഞ്ഞു.
പാലക്കാട്ട് സഞ്ജിത്ത് വധത്തിലും ആലപ്പുഴയിലെ രഞ്ജിത്ത് ശ്രീനിവാസന്റെ വധത്തിലും ഉൾപ്പെട്ട എല്ലാ പ്രതികളേയും പിടികൂടാൻ ഇതുവരെ പോലീസിനു കഴിഞ്ഞിട്ടില്ല.