വിജയ് യേശുദാസ് ആദ്യമായി നായകനാകുന്ന പടൈവീരൻ എന്ന ചിത്രത്തിൽ ധനുഷ് പാടുന്നു. പാട്ടിന്റെ മേക്കിംഗ് വീഡിയോ ഇതിനകം തന്നെ തരംഗമായിക്കഴിഞ്ഞു. ധനശേഖരനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. പടൈവീരന്റെ ചിത്രീകരണം തേനിയിൽ പൂർത്തിയായി. നേരത്തെ ധനുഷ് നായകനായ മാരി എന്ന ചിത്രത്തിൽ വില്ലൻ വേഷത്തിൽ വിജയ് യേശുദാസ് അഭിനയിച്ചിരുന്നു.
വിജയ് യേശുദാസിനുവേണ്ടി ധനുഷ് പാടുന്നു
