വിജയ്യെ നായകനാക്കി ഗൗതം മേനോൻ സംവിധാനം ചെയ്യുന്ന യോഹൻ അധ്യായം ഒൻട്ര എന്ന ചിത്രത്തെ കുറിച്ചുള്ള വാർത്തകൾ വളരെ നാളുകൾക്കു മുമ്പ് പുറത്തു വന്നതാണ്. പിന്നീട് ഈ ചിത്രത്തെ സംബന്ധിക്കുന്നതായ യാതൊരു വാർത്തയും വന്നിരുന്നില്ല. ഇപ്പോഴിതാ ചിത്രത്തിനെന്തുപറ്റിയെന്ന വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ഗൗതം മേനോൻ തന്നെ.
ഈ ചിത്രത്തിന്റെ തിരക്കഥയുമായി താൻ വിജയ്യെ സമീപിച്ചിരുന്നതാണെന്നും തിരക്കഥ വാങ്ങിയ വിജയ് ഞാൻ ഇത് എഴുപത്തിയഞ്ചു ശതമാനം മാത്രമേ വായിച്ചിരുന്നുള്ളുവെന്നും പൂർണമായി വായിക്കാതെ കരാറിൽ ഒപ്പിടില്ലെന്നും അറിയിക്കുകയായിരുന്നു. അദ്ദേഹം വളരെ ആത്മാർത്ഥതയോടെ പറഞ്ഞ കാര്യമാണിത് ഞാൻ സമ്മതിക്കുകയും ചെയ്തുവെന്നും ഗൗതം മേനോൻ പറഞ്ഞു.
പിന്നീട് ഞാനും അദ്ദേഹവും പലസിനിമകളുടെയും തിരക്കുകളിലായതിനാലാണ് ഈ സിനിമയെ പറ്റിയുള്ള ചർച്ചകൾ പുരോഗമിക്കാതിരുന്നത്. ഈ പ്രോജക്ട് ഉപേക്ഷിച്ചിട്ടില്ലെന്നും ഇതിനെപറ്റിയുള്ള വർക്കുകൾ ഉടൻ തന്നെ ആരംഭിക്കുമെന്നും ഗൗതം മേനോൻ പറയുന്നു.