തന്നെ കാണാനെത്തിയ ആരാധകരുണ്ടാക്കിയ തിക്കും തിരിക്കും കാരണം സമീപം സ്ഥാപിച്ചിരുന്ന വേലി തകർന്നു വീണപ്പോൾ രക്ഷകനായി ഇളയദളപതി വിജയ്. അറ്റ്ലി സംവിധാനം ചെയ്യുന്ന പുതിയ സിനിമയുടെ ചിത്രീകരണത്തിനായി ചെന്നൈയിലെത്തിയപ്പോഴാണ് പ്രിയ താരത്തെ കാണാൻ നൂറുകണക്കിനാളുകൾ ഇവിടെ എത്തിയത്.
ഷൂട്ടിംഗിന്റെ ഇടവേളയിൽ ആരാധകരെ കാണുവാനായി വിജയ് ഇവർക്കു സമീപം എത്തി. താരത്തെ കണ്ടതിന്റെ സന്തോഷത്തിൽ ആരാധകർ ആവേശം കൊണ്ടപ്പോൾ സമീപമുണ്ടായിരുന്ന സുരക്ഷാ വേല തകർന്ന് വീഴുകയായിരുന്നു. എന്നാൽ പെട്ടന്ന് തന്നെ വിജയ്യും സുരക്ഷാ ജീവനക്കാരും ഈ വേലി താങ്ങി നിർത്തുകയും ചെയ്തു.
സമീപമുണ്ടായിരുന്നവരിലൊരാൾ പകർത്തിയ ദൃശ്യങ്ങൾ സോഷ്യൽമീഡിയയിൽ വൈറലായി മാറുകയാണ്. തെരി, മെർസൽ എന്നീ ചിത്രങ്ങൾക്കു ശേഷം വിജയും അറ്റ്ലിയും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് ദളപതി 63.