ചെന്നൈ: ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥർ ചോദ്യം ചെയ്തു വിട്ടയച്ചതിനു പിന്നാലെ തമിഴ് സൂപ്പർതാരം വിജയ്യുടെ ഷൂട്ടിംഗ് ലൊക്കേഷനിൽ ബിജെപി പ്രവർത്തകരുടെ പ്രതിഷേധം.
ചിത്രീകരണം പുരോഗമിക്കുന്ന മാസ്റ്റേഴ്സ് എന്ന സിനിമയുടെ ഷൂട്ടിംഗ് ലൊക്കേഷനിലാണ് ബിജെപി പ്രവർത്തകർ പ്രതിഷേധവുമായി എത്തിയത്.
നെയ്വേലിയിലെ ലിഗ്നൈറ്റ് കോർപ്പറേഷൻ പ്ലാൻറിലാണ് നിലവിൽ ചിത്രീകരണം നടക്കുന്നത്. അതീവ സുരക്ഷാ പ്രാധാന്യമുള്ളയിടത്ത് ഷൂട്ടിംഗ് അനുവദിക്കില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ബിജെപി പ്രവർത്തകരുടെ പ്രതിഷേധം.
കഴിഞ്ഞദിവസം മണിക്കൂറുകളോളം ചോദ്യം ചെയ്തശേഷമാണ് വിജയ്യെ ആദായ നികുതി വകുപ്പ് വിട്ടയച്ചത്.