ഫ്ളക്സ് ബോർഡുകളും പടകൂറ്റൻ കട്ട്ഔട്ടുകളും സ്ഥാപിക്കുന്നതിൽ നിന്നും ആരാധകരെ വിലക്കി വിജയ്യും കമൽഹാസനും സൂര്യയും. കഴിഞ്ഞ ദിവസം വഴിയരികിൽ സ്ഥാപിച്ച പടുകൂറ്റൻ ഫ്ളക്സ് ബോർഡ് വീണ് ശുഭശ്രി എന്ന യുവതി മരിച്ച സാഹചര്യത്തിലാണ് സൂപ്പർ താരങ്ങളുടെ ഈ തീരുമാനം.
സിനിമ താരങ്ങൾ മാത്രമല്ല രാഷ്ട്രിയ നേതാക്കളും ഈകാര്യങ്ങൾ പരസ്യ കമ്പനികളും ഈ കാര്യങ്ങൾ ശ്രദ്ധിക്കണമെന്ന് കമൽഹാസൻ പറഞ്ഞു. വർഷങ്ങൾക്കു മുമ്പ് തന്റെ ആരാധകൻകട്ട്ഔട്ടിന് മുകളിൽ നിന്നും വീണ് മരണമടഞ്ഞത് വേദനയോടെ താൻ ഓർക്കുന്നുവെന്നും കമൽഹാസൻ വ്യക്തമാക്കി.
ഇനി മുതൽ വലിയ കട്ട്ഔട്ടുകൾ സ്ഥാപിക്കില്ലെന്ന് വിജയ് ഫാൻസ് അസോസിയേഷൻ അറിയിച്ചു. മുമ്പ് വിജയ്യുടെ 175 അടി ഉയരമുള്ള കട്ടൗട്ട് ആരാധകർ നിർമിച്ചത് ഏറെ വാർത്തായിയിരുന്നു.
കാപ്പാന്റെ ഓഡിയോ ലോഞ്ചിനിടെയാണ് സൂര്യ കട്ട്ഔട്ടുകൾ സ്ഥാപിക്കുന്നതിനെ വിലക്കിയത്. കട്ട്ഔട്ടുകൾ വേണ്ടന്ന് താൻ ആരാധകരോട് നേരത്തെ ആവശ്യപ്പെട്ടിരുന്നതാണ് എന്നാൽ ഈ പ്രാവശ്യം ശക്തമായി പറയുകയാണെന്ന് സൂര്യ പറഞ്ഞു. പുതിയ സിനിമയുടെ ആഘോഷങ്ങൾ ഒരിക്കലും ദുരന്തത്തെ ക്ഷണിച്ചുവരുത്തുന്നതാകരുതെന്നും അദ്ദേഹം പറഞ്ഞു.