മികച്ച അഭിപ്രായവുമായി മുന്നേറുന്ന പുതിയ ചിത്രം അങ്കമാലി ഡയറീസിന്റെ വ്യാജൻ ഫേസ്ബുക്കിൽ പ്രചരിക്കുന്നതിനെ രൂക്ഷമായ ഭാഷയിൽ വിമർശിച്ച് നിർമാതാവും നടനുമായ വിജയ് ബാബു. ഫേസ്ബുക്കിലിട്ട പോസ്റ്റിലൂടെയാണ് വിജയ് തന്റെ രോഷമറിയിച്ചത്. ചിത്രത്തെ നശിപ്പിക്കാൻ കരുതിക്കൂട്ടിയുള്ള പ്രവർത്തനങ്ങൾ നടക്കുന്നുണ്ടെന്നും സിനിമ അപ് ലോഡ് ചെയ്ത പത്തോളം ലിങ്കുകൾ നീക്കം ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ചിത്രം ഇന്റർനെറ്റിൽ അപ് ലോഡ് ചെയ്യുന്ന ഒരാളെയും വെറുതെവിടില്ലെന്നും വിജയ് ബാബു പറഞ്ഞു. സിനിമ ഫേസ്ബുക്കിൽ ലൈവ് ആയി ഇട്ടെന്നു സംശയിക്കുന്ന ഒരാളുടെ പ്രൊഫൈൽ വിജയ് ബാബു ഫേസ്ബുക്ക് പേജിൽ തുറന്നുകാട്ടി.