ജയസൂര്യയെ നായകനാക്കി മിഥുൻ മാനുവൽ സംവിധാനം ചെയ്ത ആട് 2വിന്റെ തിയറ്റർ ദൃശ്യങ്ങൾ അനധികൃതമായി പകർത്തി സോഷ്യൽ മീഡിയായിൽ പങ്കുവയ്ക്കുന്നവർക്ക് കിട്ടുന്നത് എട്ടിന്റെ പണി. ചിത്രത്തിന്റെ നിർമാതാവ് വിജയ് ബാബുവാണ് ഇതു സംബന്ധിച്ച് അറിയിപ്പുമായി രംഗത്തെത്തിയിരിക്കുന്നത്.
ചിത്രത്തിന്റെ ദൃശ്യങ്ങൾ പകർത്തി ഫേസ്ബുക്കിൽ പങ്കുവെച്ച 3000 പേജുകൾ അപ്രത്യക്ഷമായെന്നും മൊബൈലിൽ അപ്ലോഡ് ചെയ്ത പേജുകളാണ് ഇവയെന്നും വിജയ് ബാബു പറഞ്ഞു. മാത്രമല്ല തങ്ങളോട് മാപ്പ് പറഞ്ഞിട്ട് കാര്യമില്ലെന്നും പേജുകൾ തിരികെ ലഭിക്കാൻ ഫേസ്ബുക്ക് അധികൃതർ തന്നെ കനിയണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ചിത്രത്തിന്റെ പ്രധാനപ്പെട്ട ദൃശ്യങ്ങൾ ഓണ്‍ലൈനിൽ പരക്കുന്നുണ്ടെന്ന് പിന്നണി പ്രവർത്തകർ വ്യക്തമാക്കിയതിനു പിന്നാലെയാണ് ഇത്തരമൊരു നടപടി ഫേസ്ബുക്കിന്റെ ഭാഗത്തുനിന്നുമുണ്ടാകുന്നത്.
വിജയ് ബാബുവിന്റെ ഫേസ്ബുക്ക് പോസ്റ്റ്: