കൊച്ചി: പുതുമുഖനടിയെ പീഡിപ്പിച്ച കേസില്‍ ഒളിവില്‍ കഴിയുന്ന നടനും നിര്‍മാതാവുമായ വിജയ് ബാബുവിന്റെ മുന്‍കൂര്‍ ജാമ്യഹര്‍ജിയില്‍ പ്രതീക്ഷ അര്‍പ്പിച്ച് പോലീസ്.
നാളെയാണ് വിജയ് ബാബുവിന്റെ മുന്‍കൂര്‍ ജാമ്യഹര്‍ജി ഹൈക്കോടതി പരിഗണിക്കുന്നത്.
വിധി അനുകൂലമായാല്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ മുമ്പാകെ നേരിട്ടു ഹാജരാകാനാണ് വിജയ് ബാബുവിന്റെ നീക്കം.
ജാമ്യം നിഷേധിച്ചാല്‍ ഇയാള്‍ക്കെതിരേ അടുത്ത നടപടികളിലേക്ക് കടക്കുമെന്ന് സിറ്റി പോലീസ് കമ്മീഷണര്‍ സി.എച്ച്.
നാഗരാജു പറഞ്ഞു. ഇയാളെ നാട്ടിലെത്തിക്കാന്‍ നടത്തിയ ശ്രമങ്ങള്‍ ഉദ്ദേശിച്ച പോലെ വിജയിച്ചില്ലെന്ന് അദ്ദേഹം പറഞ്ഞു.
വിജയ് ബാബുവിനെ നാട്ടിലെത്തിക്കാന്‍ കൊച്ചി സിറ്റി പോലീസ് ഇന്റര്‍പോളിന്റെ സഹായം തേടിയിരുന്നു.
ഇയാള്‍ക്കെതിരേ ബ്ലൂ കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിക്കുകയും ഉണ്ടായി. എന്നാല്‍ കേന്ദ്ര ആഭ്യന്തര വകുപ്പിന്റെ ഇടപ്പെടല്‍ ഇക്കാര്യത്തിൽ ഫലപ്രദമായില്ല.