ദക്ഷിണേന്ത്യയിൽ ധാരാളം ആരാധകരുള്ള തെലുങ്ക് താരമാണ് വിജയ് ദേവരക്കൊണ്ട. അർജുൻ റെഡ്ഡി എന്ന ഒറ്റച്ചിത്രത്തിലൂടെ തന്നെ തെന്നിന്ത്യയൊന്നാകെ ആരാധകരെ സൃഷ്ടിക്കാൻ വിജയ് ദേവരക്കൊണ്ടയ്ക്ക് കഴിഞ്ഞു.
ഇപ്പോൾ ഒരു ആരാധകൻ കാരണം കാട്ടിക്കൂട്ടിയതൊക്കെ താരത്തിനു തലവേദനയായിരിക്കുകയാണ്.
വിജയ് ദേവരക്കൊണ്ടയുടെ പേരിൽ ഫേസ്ബുക്കിൽ ഒരു പുതിയ പ്രൊഫൈൽ സൃഷ്ടിച്ചാണ് ആരാധകൻ വിളയാടിയത്. ഫേസ്ബുക്കിൽ ഫാൻ പേജുകൾ നിർമിക്കുന്ന ആരാധകരെ പോലെയുള്ള പ്രവർത്തികളല്ല കക്ഷി ചെയ്തത്.
സ്ത്രീകളോട് അശ്ലീല ചാറ്റിംഗ് നടത്താനാണ് ആരാധകൻ വ്യാജ അക്കൗണ്ട് ഉപയോഗിച്ചത്.
എന്തായാലും സംഭവം ശ്രദ്ധയിൽപ്പെട്ട വിജയ് ദേവരക്കൊണ്ട തന്റെ അസിസ്റ്റന്റായ ഗോവിന്ദിനോട് സത്യാവസ്ഥ അന്വേഷിച്ചറിയാൻ ആവശ്യപ്പെടുകയായിരുന്നു.
സ്ത്രീകളെ ശല്യപ്പെടുത്തുകയാണ് അയാൾ ചെയ്യുന്നതെന്ന് മനസിലാക്കിയതിനെ തുടർന്നാണ് വിജയ് ദേവരക്കൊണ്ട ഹൈദരാബാദിൽ സൈബർ കേസ് രജിസ്റ്റർ ചെയ്തത്. തുടർന്ന് കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു.