ഇറക്കുമതി ചെയ്ത കാറിന്റെ നികുതി ഇളവ് ആവശ്യപ്പെട്ട് വീണ്ടും ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങി നടന് വിജയ്.
നികുതി വെട്ടിപ്പ് നടത്തിയിട്ടില്ലെന്നും പ്രവേശന നികുതിയുടെ പേരില്‍ രജിസ്ട്രേഷന് വൈകിയതില്‍ നടപടി വേണമെന്ന കാര്യം ഉന്നയിക്കുമെന്നും താരത്തിന്റെ അഭിഭാഷകന് കുമാരേശന് അറിയിച്ചു.
റീല്‍ ഹീറോ പരാമര്‍ശം ഏറെ വേദനിപ്പിച്ചുവെന്നും ഇത് പിന്‍വലിക്കണമെന്നും ചൂണ്ടികാട്ടി മദ്രാസ് ഹൈകോടതിയില്‍ അപ്പീല്‍ നല്‍കുമെന്നും അദ്ദേഹം അറിയിച്ചു.
രണ്ട് ദിവസം മുന്‍പ് വിജയ്ക്ക് വന്‍ തുക പിഴ ശിക്ഷയായി മദ്രാസ് ഹൈക്കോടതി വിധിച്ചിരുന്നു. ഒരു ലക്ഷം രൂപയാണ് പിഴയായി വിധിച്ചത്.
ഇറക്കുമതി ചെയ്ത കാറിന് നികുതി ഇളവ് തേടി കോടതിയെ സമീപിച്ച കേസിലായിരുന്നു പിഴ ശിക്ഷ. സിനിമയിലെ സൂപ്പര്‍ ഹീറോ ജീവിതത്തിൽ റീല്‍ഹീറോ ആകരുതെന്നും കോടതി താരത്തിനോട് പറഞ്ഞിരുന്നു.