ആദായ നികുതി വകുപ്പ് കസ്റ്റഡിയിലെടുത്ത നടന് വിജയ്യുടെ ചോദ്യം ചെയ്യല്‍ ഇരുപത്തിനാല് മണിക്കൂർ പിന്നിട്ടുകഴിഞ്ഞിരിക്കുകയാണ്.
കഴിഞ്ഞ ദിവസം ഷൂട്ടിംഗ് ലൊക്കേഷിലെത്തി ചോദ്യം ചെയ്തശേഷമാണ് വിജയ്യെ ആദായനികുതി വകുപ്പ് കസ്റ്റഡിയിലെടുത്തത്.
ബിഗില്‍ ചിത്രവുമായി ബന്ധപ്പെട്ടുള്ള വിവരങ്ങളും ഇതിൽ അഭിനയിക്കുന്നതിന് എത്ര രൂപ പ്രതിഫലം പറ്റിയെന്നതുമാണ് വിജയ്യെ കുരുക്കിയത്.
അതേസമയം, താരത്തിനെതിരായ നടപടി രാഷ്ട്രീയ പകപോക്കലാണെന്നും ആരോപണങ്ങളുയർന്നിരുന്നു. വിജയ് സിനിമകളിൽ പതിവായി കേന്ദ്രസർക്കാരിനെ വിമർശിക്കുന്നത് ബിജെപിയെ പ്രകോപിപ്പിച്ചിരുന്നു.
തമിഴ്നാട്ടിലെ ബിജെപി നേതാക്കൾ പലതവണ വിജയ്ക്കെതിരേ പ്രസ്താവനകളുമായി രംഗത്തു വന്നിട്ടുണ്ട്.
മെർസൽ, സർക്കാർ, ബിഗിൽ എന്നീ സിനിമകളിലൂടെയും മറ്റും കേന്ദ്ര സർക്കാരിനെതിരെയും തമിഴ്നാട് സർക്കാരിനെതിരെയും താരം സ്വരമുയർത്തിയിരുന്നു.
ഇതിന്റെയെല്ലാം പ്രതിഫലനമെന്നോണമാകാം താരത്തിനെതിരെയുണ്ടായ ഈ നടപടിയെന്നാണ് താരത്തെ അനുകൂലിക്കുന്നവരുടെ അഭിപ്രായം.
എന്തായാലും സംഭവം ട്രോളന്മാരും ഏറ്റെടുത്തിരിക്കുകയാണ്. വിജയ്യുടെ കസ്റ്റഡിയുമായി ബന്ധപ്പെട്ട സോഷ്യൽമീഡിയയിൽ ട്രോളുകൾ സജീവമാകുകയാണ്.