ചെന്നൈ: താരാരാധന തര്‍ക്കത്തിലെത്തിയപ്പോള്‍ അത് കൊലപാതകത്തില്‍ കലാശിച്ചു. തമിഴ്നാട്ടില്‍ രജനീകാന്ത് ആരാധകന് വിജയ് ആരാധകൻ കൊലപ്പെടുത്തി.
ചൊവ്വാഴ്ചയാണ് സംഭവം നടക്കുന്നതെങ്കിലും സംഭവം പുറത്തറിയുന്നത് ഇന്നലെ. രണ്ടു സൂപ്പര്‍സ്റ്റാറുകളില്‍ ആരാണ് കോവിഡ് ദുരിതാശ്വാസത്തിന് കൂടുതല്‍ തുക നല്‍കിയത് എന്നതിനെ ചൊല്ലിയുള്ള തര്‍ക്കത്തിനൊടുവിലായിരുന്നു കൊലപാതകം.
ഇരുപത്തിരണ്ടുകാരനായ യുവരാജ് എന്ന യുവാവാണ് കൊല്ലപ്പെട്ടത്. തമിഴ്നാട്ടിലെ മാരക്കാണത്താണ് സംഭവം. ഇയാളുടെ അയല്‍ക്കാരനും സുഹൃത്തും രജനീകാന്ത് ആരാധകനുമായ ദിനേശ് ബാബുവിനെ സംഭവത്തില്‍ പോലീസ് അറസ്റ്റ് ചെയ്തു.
കോവിഡ് ദുരിതാശ്വാസത്തിന് ഏറ്റവും കൂടുതല്‍ പണം നല്‍കിയത് വിജയ് ആണെന്ന് യുവരാജ് അവകാശപ്പെട്ടു. ഇത് ദിനേശ് ബാബുവിനെ പ്രകോപിപ്പിച്ചു.തുടര്‍ന്ന് ദിനേശ് യുവരാജിനെ അക്രമിക്കുകയായിരുന്നു.യുവരാജ് സംഭവസ്ഥലത്ത് തന്നെ മരിച്ചു.
തമിഴ്നാട്ടില്‍ അത്യാവശ്യം പേരെടുത്ത എല്ലാ നടന്മാര്ക്കും ചില നടിമാര്‍ക്കും ഫാന്‍സ് അസോസിയേഷനുകള്‍ ഉണ്ട്. ഇതില്‍ ഇപ്പോള്‍ ഏറ്റവും വേരോട്ടമുള്ളവയാണ് രജനീകാന്ത്, കമല്ഹാസന്, വിജയ് എന്നിവരുടെ ഫാന്‍സ് അസോസിയേഷനുകള്‍.
തമിഴ്നാട്ടില്‍ മാത്രമല്ല സംസ്ഥാനത്ത് പുറത്തും കടുത്ത ആരാധകവൃന്ദമുളള താരങ്ങളാണ് വിജയും രജനീകാന്തും. പലപ്പോഴും താരാരാധന തര്‍ക്കങ്ങളും ഏറ്റുമുട്ടലുകളും ഉണ്ടാക്കാറുമുണ്ട്.
രണ്ട് താരങ്ങളും കോവിഡ് ദുരിതാശ്വാസവുമായി ബന്ധപ്പെട്ട് നിരവധി പ്രവര്‍ത്തനങ്ങളാണ് നടത്തിവരുന്നത്. ദുരിതാശ്വാസഫണ്ടിലേക്ക് കോടിയിലധികം രൂപ നല്കിയതുനു പുറമേ സാധാരണക്കാര്‍ക്കും സിനിമാ മേഖലയിലുള്ളവര്‍ക്കുമായി നിരവധി പദ്ധതികളാണ് നടപ്പിലാക്കി വരുന്നത്.
ലോക്ക്ഡൗണ്‍ കാരണം ദുരിതം അനുഭവിക്കുന്ന സിനിമയിലെ ദിവസ വേതനക്കാര്ക്കുവേണ്ടി 50 ലക്ഷം രൂപ ഫിലിം എംപ്ലോയീസ് ഫെഡറേഷന് രജനീകാന്ത് കഴിഞ്ഞ ദിവസം നല്‍കിയിരുന്നു.
കൂടാതെ തമിഴ് താരങ്ങളുടെ സംഘടനയില്‍ അംഗമായ 1000 പേര്‍ക്ക് പലചരക്കു സാധനങ്ങള്‍ വീട്ടിലെത്തിക്കുമെന്നും രജനീകാന്ത് പറഞ്ഞിരുന്നു. ഏതായാലും യുവാവിന്റെ മരണം തമിഴ്നാട്ടില്‍ ചര്‍ച്ചാവിഷയമായിരിക്കുകയാണ്.