കഴിഞ്ഞ ദിവസം അന്തരിച്ച നടൻ വിജയകാന്തിന്റെ സ്മാരകത്തില്‍ എത്തിയ നടന് സൂര്യയുടെ വിഡിയോ വൈറല്‍. വിജയകാന്തിന്റെ മരണ സമയത്ത് സൂര്യ വിദേശത്ത് ആയതിനാൽ ചടങ്ങിൽ പങ്കെടുക്കുവാൻ സാധിച്ചില്ല. സഹോദരനും നടനുമായ കാര്‍ത്തിയും സൂര്യയ്ക്കൊപ്പം ഉണ്ടായിരുന്നു. വിജയകാന്തിന്റെ സ്മാരകത്തിനു മുൻപിൽ സൂര്യ പൊട്ടികരയുന്ന വീഡിയോ ആണ് സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്.
‘കോടിക്കണക്കിന് മനുഷ്യരെ സഹായിച്ച് അവരുടെ പുരട്ചി കലൈഞ്ജറായി മാറിയ എന്റെ സഹോദരന് വിജയകാന്തിന്റെ വിയോഗത്തില്‍ എന്റെ അനുശോചനം അറിയിക്കുകയാണ്. അദ്ദേഹത്തിനൊപ്പം പ്രവര്‍ത്തിച്ച, സംസാരിച്ച ദിവസങ്ങള്‍ മറക്കാൻ സാധിക്കില്ല. സഹായം ചോദിച്ചു വരുന്ന ആരോടും അദ്ദേഹം നോ പറഞ്ഞിട്ടില്ല.
ഒരു കണ്ണില്‍ ധൈര്യവും മറ്റൊരു കണ്ണില്‍ അനുകമ്പയുമായി ജീവിച്ച അപൂര്‍വ്വ കലാകാരനായിരുന്നു അദ്ദേഹം. അദ്ദേഹം ഇനിയില്ല എന്നത് എന്നെ തളര്‍ത്തിക്കളയുന്നു. ഒരു വേര്‍തിരിവുമില്ലാതെ അദ്ദേഹം എല്ലാവരെയും സഹായിച്ചു. നമ്മുടെ ഹൃദയങ്ങളില്‍ പുരട്ചി കലൈഞ്ജറും ക്യാപ്റ്റനുമായി. അണ്ണന് വിജയകാന്തിന്റെ ആത്മാവിന് ശാന്തി ലഭിക്കാന്‍ ദൈവത്തോട് ഞാന്‍ പ്രാര്‍ഥിക്കുന്നു’ എന്ന് സൂര്യ പറഞ്ഞു. വീഡിയോ കാണാൻ ഇവിടെ ക്ലിക് ചെയ്യുക.