ലണ്ടൻ: കോടികൾ വായ്പയെടുത്ത് മുങ്ങിയ മദ്യരാജാവ് വിജയ് മല്യയെ ഉടന്‍ നാട്ടിലെത്തിക്കുമെന്ന റിപ്പോര്‍ട്ടുകള്‍ വ്യാജം. ഇക്കാര്യത്തെ കുറിച്ച് തനിക്കൊന്നുമറിയില്ലെന്ന് മല്യയുടെ സഹായിയായ യുവതി ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു.
അവർ പറയുന്നത് എന്താണെന്ന് അവർക്കു മാത്രമെ അറിയുവെന്ന് മാധ്യമ വാർത്തകളെക്കുറിച്ച് വിജയ് മല്യ വാട്സ്ആപിലൂടെ പ്രതികരിച്ചതായും ടൈസ് ഒാഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു.
വിജയ് മല്യയെ നാട്ടിലെത്തിക്കുന്നതുമായി ബന്ധപ്പെട്ട നടപടികള്‍ പൂര്‍ത്തിയായിട്ടില്ലെന്ന് സര്‍ക്കാരും പ്രതികരിച്ചു. വാർത്തകളോട് മല്യയുടെ അഭിഭാഷകൻ പ്രതികരിച്ചില്ല.
മല്യയെ ഉടന്‍ മുംബൈയിലെത്തിക്കുമെന്നും അദ്ദേഹത്തൊടൊപ്പം സിബിഐ, ഇഡി ഉദ്യോഗസ്ഥരുമുണ്ടെന്നുമാണ് ഇന്നലെ വൈകീട്ട് ഒരു ദേശിയ ചാനലാണ് റിപ്പോര്‍ട്ട് ചെയ്തത്.
മുംബൈയിലെ ആർതർ റോഡ് ജയിലിലേക്ക് കൊണ്ടുവരുന്നതായായിരുന്നു റിപ്പോർട്ട്. വിവിധ ബാങ്കുകളിലായി 9,000 കോടി രൂപ കിട്ടാക്കടമാക്കിയ ശേഷമാണ് മല്യ വിദേശത്തേക്ക് കടന്നത്. 2016 മാർച്ച് രണ്ടിനാണ് മല്യ ബ്രിട്ടണിലേക്ക് കടന്നത്.
ഇന്ത്യയിലേക്ക് അയക്കരുതെന്ന മല്യയുടെ അവസാനത്തെ ഹർജിയും മേയ് 14 ന് യുകെ കോടതി തള്ളിയിരുന്നു. മല്യക്കെതിരേ സിബിഐയും എന്ഫോഴ്സമെന്റുമാണ് യുകെ കോടതിയെ സമീപിച്ചത്.
വിജയ് മല്യയെ ബ്രിട്ടനില്‍നിന്ന് പുറത്താക്കി ഇന്ത്യക്കു കൈമാറണമെന്ന് വെസ്റ്റ്മിന്‍സ്റ്റര്‍ കോടതി വിധിച്ചിരുന്നു.