മോഡലിംഗും അഭിനയവുമൊക്കെ പണ്ടെ ഇഷ്ടമുള്ള കാര്യമായിരുന്നു. അവസരം വന്നപ്പോള്‍ അത് സ്വീകരിച്ചു. 16 വയസുള്ള സംവിധായിക ചിന്മയി, ക്ലാസ് ബൈ സോൾജിയറിന്റെ കഥ പറഞ്ഞപ്പോള്‍തന്നെ ചെയ്യാനായി തീരുമാനിക്കുകയായിരുന്നു.
എങ്ങനെയാണ് ക്യാരക്ടറിന്റെ ലുക്ക് എന്നൊക്കെ തുടക്കത്തിലെ പറഞ്ഞിരുന്നു. മീനാക്ഷിക്ക് നേരത്തെ ചിന്മയിയെ അറിയാം, ബെസ്റ്റ് ഫ്രണ്ട്സാണ്. എന്നെ വിക്രു എന്നാണ് മീനാക്ഷി വിളിക്കുന്നത്. തിരിച്ച് ഞാന്‍ മിക്രു എന്നും വിളിക്കും.
കുട്ടികളല്ലേ… ഞാന്‍ വളരെ ഫ്രീയായാണ് ഇടപെട്ടത്. ആക്ഷനെന്ന് പറഞ്ഞാലാണ് സീരിയസാവുന്നത്. ഇവിടെ ഇങ്ങനെ ചെയ്യണമെന്ന് പറഞ്ഞാല്‍ മീനാക്ഷി അതനുസരിച്ച് ചെയ്യും. ചിന്മയിയുടെ പ്രായമൊന്നും ഞാന്‍ നോക്കിയിരുന്നില്ല. ഷോര്‍ട്ട് ഫിലിമൊക്കെ ചെയ്ത് പരിചയമുണ്ടായിരുന്നു.
ചെയ്ത് തുടങ്ങിയപ്പോള്‍ തന്നെ മികച്ചതായി തോന്നിയിരുന്നു. നേരത്തെ പോലീസ് വേഷം ചെയ്തിട്ടുണ്ട്. ഇപ്പോഴാണ് മിലിട്ടറി ക്യാരക്ടര്‍ കിട്ടുന്നത്.
നടപ്പിലും ലുക്കിലും പെരുമാറ്റത്തിലുമെല്ലാം ക്യാരക്ടറായി മാറാന്‍ ശ്രമിച്ചിരുന്നു. ഓഫ് കാമറയില്‍ എന്റെ മക്കളോട് സംസാരിക്കുന്നത് പോലെയാണ് ഞാന്‍ ഇവരോട് സംസാരിക്കാറുള്ളത്. -വിജയ് യേശുദാസ്