പത്തനംതിട്ട: പത്തനംതിട്ട കാനറ ബാങ്ക് തട്ടിപ്പ് കേസിലെ പ്രതി വിജീഷ് വർഗീസ് പിടിയിൽ. മൂന്ന് മാസമായി ഒളിവിലായിരുന്ന ഇയാൾ ബംഗളൂരുവിൽ നിന്നാണ് പിടിയിലായത്. എട്ട് കോടി രൂപയുടെ തട്ടിപ്പ് നടത്തിയ ഇയാൾക്കായി പോലീസ് വ്യാപകമായി തെരച്ചിൽ നടത്തിയിരുന്നു.
കൊല്ലം സ്വദേശിയായ വിജീഷ് വിവിധ അക്കൗണ്ടുകളിൽനിന്നാണ് പണം തട്ടിയെടുത്തത്. ഏകദേശം 8.13 കോടി രൂപ നഷ്ടമായതായാണ് വിവരം. വിവിധ സമയങ്ങളിലായി പണം നഷ്ടമായതിനെ തുടർന്നു ബാങ്ക് നടത്തിയ ഓഡിറ്റിംഗിലാണ് തട്ടിപ്പ് കണ്ടെത്തിയത്.
കഴിഞ്ഞ ഫെബ്രുവരിയിലാണ് തട്ടിപ്പിനെക്കുറിച്ച് ബാങ്ക് അധികൃതർക്ക് ആദ്യം വിവരം ലഭിക്കുന്നത്. പത്തനംതിട്ട പോലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. പത്ത് ലക്ഷം രൂപ നിക്ഷേപിച്ച അക്കൗണ്ട് ഉടമ അറിയാതെ പണം പിൻവലിച്ചതായി അന്ന് പരാതി ലഭിച്ചിരുന്നു.
ബാങ്കിന്റെ തുന്പമണ്‍ ശാഖയിലെ ജീവനക്കാരന്റെ ഭാര്യയുടെ പേരിലുള്ള അക്കൗണ്ട് ആയിരുന്നു ഇത്. ഇക്കാര്യം ജീവനക്കാരൻ ബാങ്ക് മാനേജരെ അറിയിച്ചു. ഇതോടെ ഇടപാടുകൾ കൈകാര്യം ചെയ്തിരുന്ന വിജീഷ് പിഴവ് സംഭവിച്ചതാണെന്ന് മറുപടി നൽകി.
തുടർന്ന് ബാങ്കിന്റെ കരുതൽ അക്കൗണ്ടിൽനിന്നുള്ള പണം തിരികെ നൽകി പരാതി പരിഹരിച്ചതായി പറയുന്നു.എന്നാൽ കൂടുതൽ തിരിമറി ശ്രദ്ധയിൽപെട്ടതോടെ വിജീഷ് മുങ്ങുകയായിരുന്നു. തുടർന്ന് ബാങ്ക് നടത്തിയ ഓഡിറ്റിലാണ് 8,13,64, 539 രൂപയുടെ തട്ടിപ്പ് കണ്ടെത്തിയത്.
സ്ഥിര നിക്ഷേപത്തുകകളിലാണ് ഏറെയും തിരിമറി നടത്തിയത്. കാലാവധി കഴിഞ്ഞ സ്ഥിരനിക്ഷേപവും അവകാശികളില്ലാത്ത പണവും മേലുദ്യോഗസ്ഥരുടെ കംപ്യൂട്ടറിന്റെ പാസ് വേഡ് കൂടി സംഘടിപ്പിച്ച് സ്വന്തം അക്കൗണ്ടിലേക്ക് വിജീഷ് മാറ്റിയതായാണ് കണ്ടെത്തിയിരിക്കുന്നത്.
14 മാസത്തിനിടെയാണ് തട്ടിപ്പുകളേറെയും നടന്നിരിക്കുന്നത്. ശാഖയിൽ നടന്ന ക്രമക്കേടുമായി ബന്ധപ്പെട്ട് ശാഖാ മാനേജർ ഉൾപ്പെടെ അഞ്ചുപേരെ സസ്പെൻഡ് ചെയ്തിരുന്നു. ക്രമക്കേട് കണ്ടെത്തിയതോടെ വിജീഷ് ഒളിവിൽ പോയി.
പോലീസ് അന്വേഷണം നടക്കുന്നതിനിടെ ഇയാൾ കൊച്ചിയിലെ ഫ്ളാറ്റിലെത്തി കുടുംബസമേതം താമസം തുടങ്ങിയിരുന്നു. വിവരമറിഞ്ഞ് അന്വേഷണസംഘം അവിടെ എത്തിയപ്പോള്‍ അവിടെനിന്നു മുങ്ങി. ഇയാളുടെ കാർ കണ്ടെത്തുകയും ചെയ്തു.
നേരത്തേ നേവിയിൽ ഉദ്യോഗസ്ഥനായിരുന്നു വിജീഷ്. 2019 ജനുവരിയിലാണ് വിജീഷ് ബാങ്ക് ജോലിയിൽ പ്രവേശിക്കുന്നത്. ഇതിനുശേഷം കോവിഡും ലോക്ഡൗണും കാരണം ജീവനക്കാരുടെ എണ്ണം കുറച്ച സമയത്താണ് വിജീഷ് ക്രമക്കേട് നടത്തിയതെന്നാണ് അന്വേഷണ സംഘം കണ്ടെത്തിയിരിക്കുന്നത്.
കുടുംബപരമായി ഉയർന്ന സാന്പത്തിക നിലയിലാണ് വിജീഷ് എന്നാണ് അന്വേഷണസംഘത്തിനു ലഭിച്ചിരിക്കുന്ന വിവരം.കൊല്ലം സ്വദേശിയായ വിജീഷ് വിവിധ അക്കൗണ്ടുകളിൽനിന്നാണ് പണം തട്ടിയെടുത്തത്.
ഏകദേശം 8.13 കോടി രൂപ നഷ്ടമായതായാണ് വിവരം. വിവിധ സമയങ്ങളിലായി പണം നഷ്ടമായതിനെ തുടർന്നു ബാങ്ക് നടത്തിയ ഓഡിറ്റിംഗിലാണ് തട്ടിപ്പ് കണ്ടെത്തിയത്.
കഴിഞ്ഞ ഫെബ്രുവരിയിലാണ് തട്ടിപ്പിനെക്കുറിച്ച് ബാങ്ക് അധികൃതർക്ക് ആദ്യം വിവരം ലഭിക്കുന്നത്. പത്തനംതിട്ട പോലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. പത്ത് ലക്ഷം രൂപ നിക്ഷേപിച്ച അക്കൗണ്ട് ഉടമ അറിയാതെ പണം പിൻവലിച്ചതായി അന്ന് പരാതി ലഭിച്ചിരുന്നു.
ബാങ്കിന്റെ തുന്പമണ്‍ ശാഖയിലെ ജീവനക്കാരന്റെ ഭാര്യയുടെ പേരിലുള്ള അക്കൗണ്ട് ആയിരുന്നു ഇത്. ഇക്കാര്യം ജീവനക്കാരൻ ബാങ്ക് മാനേജരെ അറിയിച്ചു. ഇതോടെ ഇടപാടുകൾ കൈകാര്യം ചെയ്തിരുന്ന വിജീഷ് പിഴവ് സംഭവിച്ചതാണെന്ന് മറുപടി നൽകി.
തുടർന്ന് ബാങ്കിന്റെ കരുതൽ അക്കൗണ്ടിൽനിന്നുള്ള പണം തിരികെ നൽകി പരാതി പരിഹരിച്ചതായി പറയുന്നു.എന്നാൽ കൂടുതൽ തിരിമറി ശ്രദ്ധയിൽപെട്ടതോടെ വിജീഷ് മുങ്ങുകയായിരുന്നു. തുടർന്ന് ബാങ്ക് നടത്തിയ ഓഡിറ്റിലാണ് 8,13,64, 539 രൂപയുടെ തട്ടിപ്പ് കണ്ടെത്തിയത്.
സ്ഥിര നിക്ഷേപത്തുകകളിലാണ് ഏറെയും തിരിമറി നടത്തിയത്. കാലാവധി കഴിഞ്ഞ സ്ഥിരനിക്ഷേപവും അവകാശികളില്ലാത്ത പണവും മേലുദ്യോഗസ്ഥരുടെ കംപ്യൂട്ടറിന്റെ പാസ് വേഡ് കൂടി സംഘടിപ്പിച്ച് സ്വന്തം അക്കൗണ്ടിലേക്ക് വിജീഷ് മാറ്റിയതായാണ് കണ്ടെത്തിയിരിക്കുന്നത്.
14 മാസത്തിനിടെയാണ് തട്ടിപ്പുകളേറെയും നടന്നിരിക്കുന്നത്. ശാഖയിൽ നടന്ന ക്രമക്കേടുമായി ബന്ധപ്പെട്ട് ശാഖാ മാനേജർ ഉൾപ്പെടെ അഞ്ചുപേരെ സസ്പെൻഡ് ചെയ്തിരുന്നു. ക്രമക്കേട് കണ്ടെത്തിയതോടെ വിജീഷ് ഒളിവിൽ പോയി.
പോലീസ് അന്വേഷണം നടക്കുന്നതിനിടെ ഇയാൾ കൊച്ചിയിലെ ഫ്ളാറ്റിലെത്തി കുടുംബസമേതം താമസം തുടങ്ങിയിരുന്നു. വിവരമറിഞ്ഞ് അന്വേഷണസംഘം അവിടെ എത്തിയപ്പോള്‍ അവിടെനിന്നു മുങ്ങി. ഇയാളുടെ കാർ കണ്ടെത്തുകയും ചെയ്തു.
നേരത്തേ നേവിയിൽ ഉദ്യോഗസ്ഥനായിരുന്നു വിജീഷ്. 2019 ജനുവരിയിലാണ് വിജീഷ് ബാങ്ക് ജോലിയിൽ പ്രവേശിക്കുന്നത്. ഇതിനുശേഷം കോവിഡും ലോക്ഡൗണും കാരണം ജീവനക്കാരുടെ എണ്ണം കുറച്ച സമയത്താണ് വിജീഷ് ക്രമക്കേട് നടത്തിയതെന്നാണ് അന്വേഷണ സംഘം കണ്ടെത്തിയിരിക്കുന്നത്.
കുടുംബപരമായി ഉയർന്ന സാന്പത്തിക നിലയിലാണ് വിജീഷ് എന്നാണ് അന്വേഷണസംഘത്തിനു ലഭിച്ചിരിക്കുന്ന വിവരം.