അടിമാലി: കുഞ്ചിത്തണ്ണിയിൽ മുതിരപ്പുഴയാറിന്റെ തീരത്ത് ശരീരഭാഗം അടിഞ്ഞ വാർത്ത കേട്ട് വിറങ്ങലിച്ചിരിക്കുകയാണ് ആറ്റുകാട് സ്വദേശി വിജിയുടെയും പാറത്തോട് സ്വദേശിനി സന്ധ്യയുടെയും കുടുംബങ്ങൾ.
വിജിയേയും സന്ധ്യയേ യും കാണാതായതിന്റെ വേദനയും ഞെട്ടലും കു ടുംബാഗങ്ങളിൽ വിട്ടൊഴിയും മുന്പാണ് സമീപത്ത് ശരീരഭാഗം കണ്ടെത്തിയെന്ന വാർത്ത ഇരുകടുംബങ്ങളിലുമെത്തുന്നത്. ഇതോടെ ഉറ്റവരുടെ വേവലാതി പതിന്മടങ്ങായി.
പോറൽ പോലുമേൽക്കാതെ ഇവർ മടങ്ങി എത്തുമെന്നുള്ള തങ്ങളുടെ പ്രതീക്ഷ അസ്ഥാനത്താവുമോ എന്നാണ് ഇപ്പോൾ ഇവരുടെ മനസി ലെ വേവലാതി. ഇരുവരുടെയും അടുത്ത ബന്ധുക്കളെ ശരീരഭാഗം കാണിച്ചെങ്കിലും തിരിച്ചറിഞ്ഞില്ല.
ജീർണ്ണിച്ച് തുടങ്ങിയ അവസ്ഥയിൽ ഒരു കാൽ മാത്രമാണ് തീരത്തടിഞ്ഞത്. നാട്ടുകാർ നോക്കി നിൽക്കെ പള്ളിവാസൽ ആറ്റുകാട് തോട്ടിലെ പാറക്കെട്ടിൽ നിന്നും വെള്ളത്തിലേക്ക് നിരങ്ങിയിറങ്ങി വിജി അപ്രത്യക്ഷയാവുകയായിരുന്നെന്നാണ് അമ്മാവൻ മരുകേശ് പറഞ്ഞത്.
കഴിഞ്ഞമാസം ഒന്പതിന് രാവിലെ പത്തുമണിയോടടുത്താണ് നാട്ടുകാരെ ഞെട്ടിച്ച് വിജി കുത്തൊഴുക്കുള്ള ഭാഗത്ത് വെള്ളത്തിലിറങ്ങുന്നത്. തോടിന് കുറുകെയുള്ള പാലത്തിൽ നിന്ന ചിലരാണ് വിജി വെള്ളത്തിലിറങ്ങുന്നത് കണ്ടത്. താഴ്ഭാഗത്തുനിന്നും തീരത്തുകൂടി നടന്നാണ് വിജി പാലത്തിന് മീറ്ററുകൾ മാത്രമലെ പാറക്കൂട്ടത്തിൽ കയറിയതെന്നാണ് വ്യക്തമാവുന്നതെന്ന് പോലീസ് പറഞ്ഞു.
വെള്ളത്തിലിറങ്ങി നിമിഷങ്ങൾക്കുള്ളിൽ ഒഴുക്കിൽപ്പെട്ട് ഇവരെ കാണാതായി.നാട്ടുകാരും ഫയർഫോഴ്സും പോലീസും കിണഞ്ഞ് ശ്രമിച്ചിട്ടും വിജിയെ കണ്ടെത്താനായില്ല. ആത്മഹത്യ എന്ന നിഗമനത്തിലാണ് സംഭവം സംബന്ധിച്ച് അന്വേഷണം നടത്തുന്നതെന്ന് മൂന്നാർ സി ഐ സാം ജോസ് അറിയിച്ചു.
ആറ്റുകാട് പത്തുമുറിലയം മണികണികണ്ഠന്റെ മകളായ വിജി (35)വിവാഹിതയും പ്ലസ് വണ്ണിലും നാലിലും പഠിക്കുന്ന കുട്ടികളുടെ മാതാവുമാണ്. ചെന്നൈ സ്വദേശി അലക്സാണ് ഭർത്താവ്. ഇവരുടെ വിവാഹം കഴിഞ്ഞിട്ട് 16 വർഷത്തിലേറെയായെന്നാണ് വീട്ടുകാർ നൽകുന്ന വിവരം.
വിവാഹശേഷം ഭർത്താവുമൊന്നിച്ച് വിജി ചെന്നൈലായിരുന്നു താമസം.ഇവിടെ ചൂട് കൂടതലാണെന്ന് പറഞ്ഞ് കഴിഞ്ഞ ഒന്നരവർഷം മുന്പാണ് ഇവർ വിജിയുടെ ആറ്റുകാലിലെ വീട്ടിലേക്ക് താമസം മാറിയത്. ഇതിന് ശേഷം ഭാര്യാപിതാവിനൊപ്പം ടീ മൗണ്ട് ഹോംസ്റ്റേയിൽ സഹായിയായി ജോലി നോക്കി വരികയായിരുന്നു.
താൻ കുട്ടികളെ സ്കൂളിൽ ചേർക്കാൻ ചെന്നൈയിലേക്ക് പോന്നിരുന്ന സമയത്താണ് വിജി കടുംകൈ ചെയ്തതെന്നും തങ്ങൾ തമ്മിൽ ഒരു പ്രശ്നവും ഉണ്ടായിരുന്നില്ലെന്നും ഇപ്പോൾ ചെന്നൈയിലുള്ള അലക്സ് പറ ഞ്ഞു.
പാറത്തോട് അരീക്കൽ ബിനീഷിന്റെ ഭാര്യ സന്ധ്യ(30)യെ കാണാതായിട്ട് രണ്ടാഴ്ചയോളമായി.കഴിഞ്ഞമാസം 29-ാം തീയതി മരുന്നുവാങ്ങാനെന്നും പറഞ്ഞ് വീട്ടിൽ നിന്നിറങ്ങിയ സന്ധ്യ രാവിലെ 11 മുതൽ ഉച്ചകഴിഞ്ഞ് രണ്ടു വരെ അടിമാലിയിൽ ഉണ്ടായിരുന്നതായി വെള്ളത്തൂവൽ പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. പലയിടത്തുനിന്നായി ശേഖരിച്ച സി സി ടിവി ദൃശ്യങ്ങളിൽ നിന്നാണ് ഈ വിവരം വ്യക്തമായിട്ടുള്ളത്.
ബന്ധുവീടുകളിലും ചെന്നെത്താൻ സാധ്യതയുള്ള എല്ലാസ്ഥലങ്ങളിലും തെരഞ്ഞെങ്കിലും ഇവരെയും കണ്ടെത്താനായിട്ടില്ല. ബിനീഷ്് കൂലിപ്പണിക്കാരനാണ്. ഈ ദന്പതികൾക്ക് നാല് വയസായ മകനുണ്ട്. സന്ധ്യയെ കണ്ടെത്തിൻ ശ്രമം തുടരുകയാണെന്നും വ്യാപകമായി അന്വേഷണം നടക്കുന്നുണ്ടെന്നും അടിമാലി സി ഐ പി കെ സാബു, വെള്ളത്തൂവൽ എസ് ഐ ശിവലാൽ എന്നിവർ അറിയിച്ചു.
പുഴതീരത്തുനിന്നും കിട്ടിയ ശരീരഭാഗം പോലീസ് ഡി എൻ എ ടെസ്റ്റിന് അയച്ചിരിക്കുകയാണ്. ഇതിന്റെ ഫലം എത്തുന്നതും കാത്തിരിക്കുകയാണ് ഇരുക ുടുംബങ്ങളും. രണ്ട് തിരോധാന കേസുകളിൽ ഒന്നിനെങ്കിലും തീർപ്പാകുമോ എന്ന ആകാംക്ഷയിലാണ് പോലീസ്.