പട്ടികജാതി കുടുംബങ്ങൾക്ക് വീട് നിർമിക്കുന്നതിന് അനുവദിച്ച ഫണ്ട് നൽകാൻ കൈക്കൂലി;  അമ്പതിനായിരം രൂപ കൈക്കൂലി ആവശ്യപ്പെട്ട പഞ്ചായത്ത് അംഗത്തെ വിജിലൻ സ് അറസ്റ്റു ചെയ്തു

കായംകുളം: ആലപ്പുഴ പത്തിയൂരിൽ കൈക്കൂലി വാങ്ങാൻ ശ്രമിച്ച പഞ്ചായത്ത് അംഗത്തെ വിജിലൻസ് അറസ്റ്റ് ചെയ്തു. പത്തിയൂർ പഞ്ചായത്ത് നാലാം വാർ‌ഡ് അംഗം രാജനെയാണ് വിജിലൻസ് അറസ്റ്റ് ചെയ്തത്. പട്ടികജാതി കുടുംബങ്ങൾക്ക് വീട് അനുവദിക്കുന്ന പദ്ധതിയുമായി ബന്ധപ്പെട്ടാണ് ഇയാൾ കൈക്കൂലി ചോദിച്ചത്.

സർക്കാർ അനുവദിച്ച 4,00,000 രൂപ ലഭിക്കാനാണ് ഇയാൾ 50,000 രൂപ കൈക്കൂലി ആവശ്യപ്പെട്ടതെന്നാണ് വിവരം. തവണകളായി കൈക്കൂലി നൽകണമെന്നായിരുന്നു ആവശ്യം. ഇതേത്തുടർന്ന് ആദ്യ തവണയായി 10,000 രൂപ നൽകുന്നതിനിടെയായിരുന്നു വിജിലൻസ് അറസ്റ്റ്.

 

Related posts