കൊച്ചി: വിജിലൻസ് ഡയറക്ടറെ നിയമിക്കാത്തതിൽ സർക്കാരിനെതിരേ വിമർശനവുമായി ഹൈക്കോടതി. സംസ്ഥാനത്തെ വിജിലൻസ് സംവിധാനം നാഥനില്ലാത്ത അവസ്ഥയിലാണെന്നു ചൂണ്ടിക്കാട്ടിയ കോടതി, ഡയറക്ടറെ നിയമിക്കാൻ ഉദ്ദേശിക്കുന്നുണ്ടോയെന്ന് രണ്ടാഴ്ചക്കകം അറിയിക്കാൻ സർക്കാരിനു നിർദേശം നൽകുകയും ചെയ്തു.
മുൻ വിജിലൻസ് ഡയറക്ടർക്കു സ്ഥാനക്കയറ്റം നൽകിയതുമായി ബന്ധപ്പെട്ട് തനിക്കെതിരെയുള്ള കേസ് റദ്ദാക്കണമെന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ഹർജി പരിഗണിക്കവെയാണ് കോടതി സർക്കാരിനെതിരേ വിമർശനമുന്നയിച്ചത്.