വിജിലൻസിൽ അംഗബലം കൂട്ടണം; ആഭ്യന്തര വകുപ്പിന് കത്തയച്ചു വിജിലൻസ് ഡയറക്ടർ


തി​രു​വ​ന​ന്ത​പു​രം: വി​ജി​ല​ൻ​സി​ൽ അം​ഗ​ബ​ലം കൂ​ട്ട​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് വി​ജി​ല​ൻ​സ് ഡ​യ​റ​ക്ട​ർ ആ​ഭ്യ​ന്ത​ര​വ​കു​പ്പി​ന് ക​ത്ത​യ​ച്ചു. പു​തി​യ ത​സ്തി​ക​ക​ൾ സൃ​ഷ്ടി​ക്കു​ക​യോ ഡ​പ്യൂ​ട്ടേ​ഷ​നി​ൽ ഉ​ദ്യോ​ഗ​സ്ഥ​രെ നി​യ​മി​ക്കു​ക​യോ ചെ​യ്യ​ണ​മെ​ന്നാ​ണ് വി​ജി​ല​ൻ​സ് ഡ​യ​റ​ക്ട​ർ ടി.​കെ. വി​നോ​ദ് കു​മാ​ർ സ​ർ​ക്കാ​രി​നോ​ട് ക​ത്തി​ലൂ​ടെ ആ​വ​ശ്യ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്.

കേ​സ് അ​ന്വേ​ഷ​ണ​ത്തി​നും മി​ന്ന​ൽ പ​രി​ശോ​ധ​ന​ക​ൾ​ക്കും നേ​തൃ​ത്വം ന​ൽ​കു​ന്ന​ത് ഡി​വൈ​എ​സ്പി, സി​ഐ റാ​ങ്കി​ലു​ള്ള ഉ​ദ്യോ​ഗ​സ്ഥ​രാ​ണ്. ഇ​വ​രു​ടെ എ​ണ്ണം 130 മാ​ത്ര​മാ​ണ്. വി​ജി​ല​ൻ​സി​ലെ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ എ​ണ്ണം എ​ഴു​ന്നൂ​റാണ്.

വ​ർ​ഷം തോ​റും 500 കേ​സു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്ത് അ​ന്വേ​ഷ​ണം ന​ട​ത്തു​ന്നു​ണ്ട്. 8,000 ൽ​പ​രം പ​രാ​തി​ക​ൾ അ​ല്ലാ​തെ​യും വി​ജി​ല​ൻ​സി​ന് മു​ന്നി​ൽ ല​ഭി​ക്കു​ക​യാ​ണ്. വി​ജി​ല​ൻ​സി​ലെ അം​ഗ​സം​ഖ്യ കു​റ​വാ​യ​ത് കാ​ര​ണം 1,500 കേ​സു​ക​ളി​ൽ കു​റ്റ​പ​ത്രം ന​ൽ​കു​ന്ന​ത് വൈ​കു​ക​യാ​ണ്.

സ​ർ​ക്കാ​ർ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ അ​ഴി​മ​തി തു​ട​ച്ച് നീ​ക്കാ​ൻ ക്രി​യാ​ത്മ​ക​മാ​യി വി​ജി​ല​ൻ​സി​ന് പ്ര​വ​ർ​ത്തി​ക്കാ​ൻ അം​ഗ​സം​ഖ്യ വ​ർ​ധി​പ്പി​ച്ചാ​ലെ മ​തി​യാ​കു​മെ​ന്നാ​ണ് വി​ജി​ല​ൻ​സ് ഡ​യ​റ​ക്ട​ർ ആ​വ​ശ്യ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്.

ഈ ​വ​ർ​ഷം 48 ഉ​ദ്യോ​ഗ​സ്ഥ​രെ കൈ​ക്കു​ലി വാ​ങ്ങു​ന്ന​തി​നി​ടെ വി​ജി​ല​ൻ​സ് കൈ​യോ​ടെ പി​ടി​കൂ​ടി​യി​രു​ന്നു. സ​ർ​ക്കാ​രി​ന് സാ​ന്പ​ത്തി​ക പ്ര​തി​സ​ന്ധി കാ​ര​ണം പു​തി​യ ത​സ്തി​ക​ക​ളും അം​ഗ​ബ​ല​വും വ​ർ​ധി​പ്പി​ക്കാ​ൻ ബു​ദ്ധി​മു​ട്ടു​ണ്ടെ​ങ്കി​ൽ സ​ത്യ​സ​ന്ധ​രാ​യ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ താ​ത്​ക്കാ​ലി​ക​മാ​യി​ട്ടെ​ങ്കി​ലും വി​ജി​ല​ൻ​സി​ലേ​ക്ക് നി​യ​മി​ക്ക​ണ​മെ​ന്നാ​ണ് വി​ജി​ല​ൻ​സ് ഡ​യ​റ​ക്ട​ർ സ​ർ​ക്കാ​രി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്.

Related posts

Leave a Comment