തലശേരി: തലശേരിയിലെ സർക്കാർ ഓഫീസിൽ വനിതാ ഉദ്യോഗസ്ഥയെ പിരീഡ്സ് ആണെന്ന് പറഞ്ഞിട്ടും വിജിലൻസ് സംഘം വസ്ത്രം അഴിച്ച് രഹസ്യ ഭാഗങ്ങൾ പരിശോധിച്ച സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തുമെന്ന് ഗതാഗതമന്ത്രി എ.കെ. ശശീന്ദ്രൻ രാഷ്ട്രദീപികയോട് പറഞ്ഞു.
സംഭവം ശ്രദ്ധയിൽപെട്ടിട്ടുണ്ട്. മനഃപൂർവമായ ഉപദ്രവം ഉണ്ടായിട്ടുണ്ടോയെന്ന് പരിശോധിക്കും. സാധാരണ വിജിലൻസ് റിപ്പോർട്ട് ലഭിക്കുന്ന മുറക്ക് തുടർ നടപടി സ്വീകരിക്കാറാണ് പതിവ്.
‘പീരിയഡ്സാണെന്ന് പറഞ്ഞിട്ടും വെറുതെ വിട്ടില്ല’; സർക്കാർ ഓഫീസിൽ വനിതാ ഉദ്യോഗസ്ഥയുടെ വസ്ത്രമഴിച്ച് രഹസ്യ ഭാഗങ്ങൾ പരിശോധിച്ചു
തലശേരിയിലെ പരിശോധന സംബന്ധിച്ച് റിപ്പോർട്ട് ലഭിച്ചിട്ടില്ലെന്നും മന്ത്രി തുടർന്നു പറഞ്ഞു. ഇതിനിടയിൽ സംഭവത്തെക്കുറിച്ച് വിജിലൻസ് നോർത്ത് റെയ്ഞ്ച് എസ്പി എൻ.ശശിധരൻ അന്വേഷണമാരംഭിച്ചു.
തൊട്ടുമുമ്പ് പരിശോധിച്ച ഉദ്യോഗസ്ഥയിൽ നിന്നും കണക്കിൽപ്പെടാത്ത തുക കണ്ടെത്തിയതിനെ തുടർന്നാണ് പരിശോധന വ്യാപകമാക്കിയതെന്ന് എസ്പി ശശിധരൻ രാഷ്ട്രദീപികയോട് പറഞ്ഞു.