സുഹൃത്തിന്റെ വീട്ടില്‍ പോയപ്പോഴാണ് സുന്ദരിയായ ആ സ്പെയിന് സ്വദേശിനിയെ കണ്ടുമുട്ടുന്നത്. എന്നേക്കാള്‍ മൂന്നു വയസിന് മൂത്തതായിരുന്നു അവള്.
അന്ന് അവള്‍ക്ക് ഒരു ബോയ്ഫ്രണ്ടൊക്കെ ഉണ്ട്. ഒരു പെണ്‍കുട്ടിയോട് സംസാരിക്കാന്‍ തന്നെ ആ പ്രായത്തില്‍ എനിക്ക് വലിയ ചമ്മലായിരുന്നു.
പിന്നീട് ഞാന്‍ കോളജില്‍ പഠിക്കുമ്പോഴാണ് അവളെ വീണ്ടും കാണുന്നത്. അന്ന് കുറേക്കൂടി സംസാരിക്കാന്‍ എനിക്ക് ധൈര്യമുണ്ടായിരുന്നു.
എന്റെ ലുക്കും പൊക്കവുമൊക്കെ മാറിയിരുന്നു. അന്ന് അവളുടെ ഒപ്പം ബോയ് ഫ്രണ്ട് ഇല്ലായിരുന്നു. ആ ദിവസം ഞങ്ങള്‍ തമ്മില്‍ കുറേ സംസാരിച്ചു.
ഒന്നിച്ച് ഡാന്‍സൊക്കെ ചെയ്ത് വലിയ സുഹൃത്തുക്കളായി. കുറച്ച് റൊമാന്‍സൊക്കെ ഉണ്ടായിരുന്നു. പക്ഷെ, ഞാന്‍ തന്നെയാണ് ആ ബന്ധം അവസാനിപ്പിച്ചത്.
വയസിന് മൂത്ത ഒരു പെണ്‍കുട്ടിയുമായുള്ള ബന്ധം വീട്ടില്‍ സമ്മതിക്കില്ലെന്ന് എനിക്ക് നന്നായി അറിയാമായിരുന്നു. അതുകൊണ്ട് കൂടുതല്‍ അടുക്കും മുമ്പ് തന്നെ ഞങ്ങള്‍ ബ്രേക്കപ്പായി.
-വിജയ് യേശുദാസ്