ഞാൻ ജീവിച്ചിരിപ്പുണ്ട്..! നടൻ വിജയ രാഘവന്‍റെ പേരിൽ വ്യാജ മരണ വാർത്ത; പ്രചരിപ്പിച്ച ചിത്രം സിനിമയ്ക്ക് വേണ്ടി ചിത്രീകരിച്ചത്; കർശന നടപടി എടുക്കുമെന്ന് ഡിജിപി

vijayaraghavan1കോട്ടയം: ചലച്ചിത്ര നടൻ വിജയരാഘവന്‍റെ പേരിൽ വ്യാജ മരണ വാർത്ത പ്രചരിച്ച സംഭവത്തിൽ സൈബർ സെൽ നടപടി എടുക്കുമെന്ന് ഡിജിപി ടി.പി. സെൻകുമാർ അറിയിച്ചു. വിജയരാഘവൻ നേരിട്ട് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി എടുക്കുന്നത്. വ്യാജവാർത്ത മറ്റുള്ളവരുമായി ഷെയർ ചെയ്ത എല്ലാവരുടെയും മേൽ സൈബർ സെൽ കർശന നടപടികൾ സ്വീകരിക്കുമെന്ന് ഡിജിപി അറിയിച്ചു.

വിജയരാഘവന്‍റെ ഫോട്ടോ പതിച്ച ആംബുലൻസിന്‍റെ ചിത്രം സഹിതമാണ് സോഷ്യൽ മീഡിയ സൈറ്റുകളായ ഫേസ്ബുക്ക്, വാട്സ്ആപ്പ് തുടങ്ങിയവ വഴി വ്യാജ മരണ വാർത്ത പ്രചരിച്ചത്.

എന്നാൽ രാമലീല എന്ന ചലച്ചിത്രത്തിന്‍റെ ചിത്രീകരണത്തിനിടെ പകർത്തിയ ഫോട്ടോയാണിതെന്നും വ്യാജ വാർത്തകൾ വിശ്വസിക്കരുതെന്നും ഇത്തരം വാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരേ നിയമനടപടികൾ സ്വീകരിക്കുമെന്നും വ്യക്തമാക്കി വിജയരാഘവൻ രംഗത്തെത്തുകയായിരുന്നു.

Related posts