കാൺപുർ: പോലീസുകാരെ വെടിവച്ചു കൊലപ്പെടുത്തിയ കൊടും കുറ്റവാളി വികാസ് ദുബൈയുടെ വീട്ടിൽ വൻ ആയുധ ശേഖരം. 15 ബോംബുകൾ, രണ്ട് കിലോ സ്ഫോടകവസ്തുക്കൾ, ആറ് കൈത്തോക്ക് എന്നിവ ദുബൈയുടെ വീട്ടിൽനിന്ന് പോലീസ് പിടിച്ചെടുത്തു.
കാൺപുർ ജില്ലാ അധികൃതരും പോലീസും ചേർന്ന് ദുബൈയുടെ വീട് പൊളിച്ച് മാറ്റിയതിനു ശേഷമാണ് ആയുധ ശേഖരം കണ്ടെടുത്തത്. വീട്ടിൽ നിർമിച്ച ബങ്കറിലെ ഭിത്തിക്കുള്ളിലാണ് ആയുധങ്ങൾ സൂക്ഷിച്ചിരുന്നത്.
മാവോയിസ്റ്റ് മാതൃകയിലാണ് ദുബൈയുടെ സംഘം പ്രവർത്തിച്ചിരുന്നത്.