തിരുവനന്തപുരം: സർക്കാരിനെതിരായ വിമർശനങ്ങൾ തുടർന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സംസ്ഥാനത്തെ വികസന പ്രവർത്തനങ്ങൾക്ക് ഹോളിഡേ പ്രഖ്യാപിച്ചിരിക്കുകയാണെന്ന് ചെന്നിത്തല പറഞ്ഞു. കേരളത്തിൽ യാതൊരു തരത്തിലുള്ള വികസന പ്രവർത്തനങ്ങളും നടക്കുന്നില്ലെന്ന് തുറന്നടിച്ച ചെന്നിത്തല ധനമന്ത്രി തോമസ് ഐസക്കിന് തൽസ്ഥാനത്ത് തുടരാൻ ധാർമിക അവകാശമില്ലെന്നും കൂട്ടിച്ചേർത്തു.
കഴിഞ്ഞ ദിവസങ്ങളിലും ചെന്നിത്തല സർക്കാരിനും മുഖ്യമന്ത്രിക്കുമെതിരെ രൂക്ഷ വിമർശനങ്ങൾ ഉന്നയിച്ചിരുന്നു. മന്ത്രിതല സംഘത്തിന്റെ വിദേശയാത്ര, 70 സർക്കാർ കോളജുകളിലെ യൂണിയൻ ചെയർമാൻമാരെ വിദേശത്തേക്ക് അയക്കുന്ന സംഭവം തുടങ്ങിയ വിഷയങ്ങൾ ഉയർത്തിയായിരുന്നു ചൊവ്വാഴ്ച ചെന്നിത്തല സർക്കാരിനെതിരെ തിരിഞ്ഞത്.