കോഴിക്കോട്: എതിർപ്പുകൾ മാത്രം കണക്കിലെടുത്ത് കാര്യങ്ങൾ ചെയ്യാനാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നാടിന് വികസനമാണ് ആവശ്യം. എതിർക്കുന്നവരുടെ എതിർപ്പ് അവസാനിപ്പിച്ച് പദ്ധതി നടപ്പാക്കുമെന്ന് ആരും കരുതേണ്ടെന്നും അദ്ദേഹം പറഞ്ഞു.
വികസന പ്രവർത്തനങ്ങളിലൂടെ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുകയാണ് വേണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു.