ചിത്രീകരണത്തിനിടെ നടൻ വിക്കി കൗശലിന് പരിക്ക്. ഭാനു പ്രതാപ് സിംഗ് സംവിധാനം ചെയ്യുന്ന ഹൊറർ ചിത്രത്തിലെ സംഘട്ടന രംഗം ചിത്രീകരിക്കുന്നതിനിടെയാണ് താരത്തിന് പരിക്കേറ്റത്.
വാതിൽ തുറന്ന് ഓടുന്ന രംഗം ചിത്രീകരിക്കുന്നതിനിടെ വാതിൽ തകർന്ന് ഇദ്ദേഹത്തിന്റെ ശരീരത്തിലേക്കു വീഴുകയായിരുന്നു. വിക്കി കൗശലിന്റെ മുഖത്ത് 13 സ്റ്റിച്ചുകളുണ്ട്. തരണ്‍ ആദർശ് ട്വീറ്റ് ചെയ്താണ് അപകടത്തെക്കുറിച്ച് ആരാധകരെ അറിയിച്ചത്.