നടി സായിപല്ലവിക്കെതിരേയ തെലുങ്ക്, തമിഴ് സിനിമയില്‍ വ്യാപക പരാതിയാണ് പ്രവഹിക്കുന്നത്. താരം സെറ്റില്‍ അനാവശ്യ നിബന്ധനകളാണ് വയ്ക്കുന്നതെന്നും സഹതാരങ്ങളും സംവിധായകരും നടിയെ കൊണ്ട് തോറ്റെന്നുമാണ് വാര്‍ത്തകള്‍ വരുന്നത്. മിഡില്‍ ക്ലാസ് അബ്ബായി എന്ന ചിത്രത്തിന്റെ ഷൂട്ടിങിനിടെ സായ് പല്ലവിയുടെ പെരുമാറ്റം കാരണം നടന് നാനി സെറ്റില്‍ നിന്നിറങ്ങി പോയിരുന്നു.
കഴിഞ്ഞ ദിവസം കാരുവിലെ നായകന് നാഗശൗര്യയും സായിയെ വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു. സെറ്റില്‍ വളരെ മോശമായിട്ടാണ് നടിയുടെ പെരുമാറ്റം. തെലുങ്കിലെയും സെറ്റിലെയും എല്ലാവരേയുംകാള്‍ വലുത് താനാണെന്ന ഭാവമാണുള്ളതെന്നുമാണ് നാഗശൗര്യ തുറന്നടിച്ചത്. ഇപ്പോള്‍ സായിയേക്കുറിച്ച് വലിയ താല്പ്പര്യമില്ലാതെ പ്രതികരിച്ചിരിക്കുന്നത് നടന് വിക്രമാണ്. വിക്രം നായകനായി എത്തിയ സ്കെച്ചില്‍ ആദ്യം പരിഗണിച്ചത് സായിയേയാണ്.
കരാര്‍ ഒപ്പിട്ട നടി പക്ഷേ അവസാന നിമിഷം കാര്യം വ്യക്തമാക്കാതെ പിന്മാറുകയായിരുന്നു. ഇതോടെയാണ് തമന്ന നായികയായി എത്തിയത്. ഇതേക്കുറിച്ച് ഒരു അഭിമുഖത്തില്‍ ചോദിച്ചപ്പോഴായിരുന്നു വിക്രമിന്റെ പ്രതികരണം. ‘ഈ വേഷം ചെയ്യാന്‍ സായിയേക്കാള്‍ എന്തുകൊണ്ടും യോഗ്യ തമന്ന തന്നെയാണ്’ എന്നായിരുന്നു നടന്റെ പ്രതികരണം. എന്തായാലും സായിപല്ലവിയെ അന്യഭാഷ സിനിമയില്‍ നിന്ന് ഇപ്പോള്‍ പലരും ഒഴിവാക്കാന്‍ തുടങ്ങിയിട്ടുണ്ട്.