ആരാധകരേറെയുള്ള നടനാണ് ചിയാൻ വിക്രം. അഭിനയത്തിന് പുറമേ താരത്തിന്റെ ഡ്രസിംഗ് സ്റ്റൈലും സിനിമാ ലോകത്ത് ശ്രദ്ധിക്കപ്പെടാറുണ്ട്. ഓരോ പരിപാടിക്കും വളരെ സ്റ്റൈലിഷായി സന്ദർഭത്തിനനുസരിച്ചുള്ള വസ്ത്രം ധരിച്ചാണ് വിക്രം എത്തുന്നത്.
താരത്തിന്റെ ഫാഷൻ സെൻസ് പലപ്പോഴും സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടാറുണ്ട്. ഇപ്പോഴിതാ ശോഭ ഫിലിം അവാർഡ്സിൽ വിക്രം ധരിച്ച വസ്ത്രത്തെ കുറിച്ചാണ് ഇപ്പോൾ സമുഹമാധ്യമങ്ങളിലെ ചർച്ച. ഇവന്റിനായി ഒരു പിങ്ക് സ്യൂട്ടാണ് താരം തിരഞ്ഞെടുത്തത്. പിങ്ക് ആൻഡ് ബ്ലാക്ക് കോംബോ താരത്തിനെ കൂടുതൽ സ്റ്റൈലിഷാക്കി.
‘Slay it in pink ’ എന്ന തലക്കെട്ടോടെയാണ് വിക്രം ചിത്രങ്ങൾ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇൻസ്റ്റഗ്രാമിൽ വിക്രം ചിത്രങ്ങൾ പോസ്റ്റ് ചെയ്തതിന് പിന്നാലെ പലതരത്തിലുള്ള അഭിപ്രായങ്ങളാണ് ഈ ലുക്കിന് ആരാധകർ നൽകുന്നത്. “Age In reverse gear ” എന്നാണ് മിക്ക ആരാധകരും കമന്റ് ചെയ്യുന്നത്.