രണ്ടു കൈകളുമില്ലെങ്കിലും വിക്രമിനും കിട്ടി ഡ്രൈവിംഗ് ലൈസന്‍സ്, എല്ലാമുള്ളവര്‍ പരാജയപ്പെടുന്ന ലോകത്ത് വ്യത്യസ്തനാകുന്ന വിക്രമിനെ അറിയാം

dddഇത് വിക്രം അധികാരി. അടുത്തിടെ 45-ാം വയസില്‍ ഡ്രൈവിംഗ് ലൈസന്‍സ് ലഭിച്ചതിന്റെ ആഹ്ലാദത്തിലാണ് അദ്ദേഹം. എന്താണ് ഇതില്‍ ഇത്ര വാര്‍ത്തമൂല്യമെന്നു തലക്കെട്ടില്‍നിന്നു വ്യക്തമാണല്ലോ. ഇരുകൈകളും ഇല്ലാതിരുന്നിട്ടും ഡ്രൈവിംഗ് ലൈസന്‍സ് നേടിയ ഈ കാഠിനാധ്വാനിയുടെ, ജീവിതത്തെ പോസീറ്റിവായി നേരിടുന്ന ആ മനസിനെ അറിയാം.

മധ്യപ്രദേശിലെ ഇന്‍ഡോറിലാണ് വിക്രം ജനിച്ചുവീണതും പിച്ചവച്ചതും ഇപ്പോള്‍ ജീവിക്കുന്നതും. വിധി രണ്ടു കൈകളും തരാതെ ഭൂമിയിലേക്ക് വിട്ടതുകൊണ്ടാണോ എന്നറിയില്ല, ജീവിതത്തില്‍ തളര്‍ന്നുപോകുന്നവരെ ശരിയാക്കിയെടുക്കുന്ന മോട്ടീവേഷന്‍ സ്പീക്കറുടെ റോളിലേക്കു മാറി. നഗരത്തില്‍ തന്നെ ഗ്യാസ് ഏജന്‍സി നടത്തിപ്പിലൂടെ ജീവിക്കാനായുള്ള പണവും വിക്രം നേടിയെടുത്തു. എല്ലാവരുടെയും പ്രിയങ്കരനായി ജീവിക്കുന്നതിനിടെ പുള്ളിക്കാരന്‍ ഡ്രൈവിംഗും പഠിച്ചു.

ഏറെക്കാലത്തെ ആഗ്രഹമായിരുന്നു ഡ്രൈവിംഗ് ലൈസന്‍സ് സ്വന്തമാക്കുകയെന്ന്. എന്നാല്‍, കൈകളില്ലാത്തതിനാല്‍ ലൈസന്‍സ് നല്കാന്‍ അധികൃതര്‍ വിസമ്മതിച്ചു. അതോടെ കേന്ദ്ര, സംസ്ഥാന മന്ത്രിമാര്‍ക്ക് നിവേദനം നല്കി. എന്നാല്‍, ഈ വര്‍ഷമാണ് വിക്രമിന്റെ അപേക്ഷ അധികൃതര്‍ കേള്‍ക്കുന്നത്. കഴിഞ്ഞദിവസം വലിയ ട്രക്ക് ഓടിച്ച് അദ്ദേഹം ടെസ്റ്റ് പാസായി. കാലുകള്‍ കൊണ്ടാണ് അദ്ദേഹം വണ്ടി നിയന്ത്രിക്കുന്നത്. ഓട്ടോമാറ്റിക് ഗിയര്‍ സിസ്റ്റമാണ് ഉപയോഗിക്കുന്നത്.

Related posts