സിങ്കം 3യുടെ മികച്ച വിജയത്തിനുശേഷം ഹരിയും വിക്രമും കൈകോർക്കുന്നു. 2003ൽ പുറത്തിറങ്ങിയ ഹിറ്റ് ചിത്രം സാമിയുടെ രണ്ടാം ഭാഗത്തിനായാണ് ഇവർ വീണ്ടും ഒന്നിക്കുന്നത്. ചിത്രത്തിൽ നായികയായി തൃഷയുമുണ്ടാകും. താനും സാമി 2ന്റെ ഭാഗമാണെന്ന വാർത്ത തൃഷ തന്നെയാണ് തന്റെ ട്വിറ്റർ പോസ്റ്റിലൂടെ ആരാധകരെ അറിയിച്ചത്.
ചിത്രത്തിലെ നായികയെക്കുറിച്ച് താൻ ആലോചിക്കുന്നതേയുള്ളു എന്ന് ഹരി മുമ്പ് പറഞ്ഞിരുന്നു. ഇതിനു പിന്നാലെ എത്തിയ തൃഷയുടെ പോസ്റ്റിൽ ആരാധകർ ഏറെ സന്തോഷത്തിലാണ്. ഇപ്പോൾ വിക്രം ധ്രുവനച്ചത്തിരത്തിന്റെയും തൃഷ ഗർജനിയുടെയും ചിത്രീകരണത്തിലാണ്. ഹിന്ദി, തെലുങ്ക്, കന്നട, ബംഗാളി ഭാഷകളിലും സാമി പുറത്തിറങ്ങിയിരുന്നു.