ഒടിടി വന്നതിനു ശേഷം എല്ലാ മലയാള പടങ്ങളും കാണുമെന്ന് വിക്രം. അടുത്തിടെ കണ്ടത് രേഖാചിത്രം, പൊന്മാൻ, മാർക്കോ തുടങ്ങിയ സിനിമകളാണ്.
മാർക്കോയിലെ പോലെ ഫൈറ്റ് സീക്വൻസ് ഇന്ത്യൻ സിനിമയിൽ വേറെ ഇല്ല. ഉണ്ണി മുകുന്ദൻ കലക്കി. മാളികപ്പുറം കണ്ടിട്ട് അത്ര സ്വീറ്റ് ആയ ശാന്തനായ ആൾ ആണ് ഇത്രയും ബ്രൂട്ടൽ ആയിട്ടുള്ള ബീസ്റ്റിനെ പോലെ തോന്നുന്ന വിധത്തിൽ ചെയ്തത്.
ആ സിനിമ എനിക്ക് ഒരുപാട് ഇഷ്ടമായി. അതുപോലെ ആവേശവും ഇഷ്ടപ്പെട്ടു. ഈയിടെ വരുന്ന എല്ലാ സിനിമകളും വളരെ നല്ലതാണ്. മലയാള സിനിമ വളരെ നന്നായി വളർന്നുകൊണ്ടിരിക്കുന്നു എന്ന് വിക്രം പറഞ്ഞു.