ആനയ്ക്കും പോസ്റ്റിനു മിടയിൽ ഞെരുങ്ങി മരിച്ച  പാപ്പാൻ വിക്രമന്‍റെ മൃതദേഹം ഇന്ന് ബന്ധുക്കൾക്ക് വിട്ടുനൽകും; അ​സ്വാഭാ​വി​ക മ​ര​ണ​ത്തി​നു കേ​സെ​ടു​ത്തു


കു​മ​ര​കം: ഇ​ട​ഞ്ഞോ​ടി​യ ആ​ന വൈദ്യുത പോ​സ്റ്റി​നി​ട​യി​ൽ വ​ച്ചു ഞെ​ക്കി​കൊ​ല​പ്പെ​ടു​ത്തി​യ പാ​പ്പാ​ന്‍റെ മൃ​ത​ദേ​ഹം ഇ​ന്ന് പോ​സ്റ്റു​മോ​ർ​ട്ടം ന​ട​ത്തി ബ​ന്ധു​ക്ക​ൾ​ക്കു വി​ട്ടു​കൊ​ടു​ക്കും. തി​രു​വ​ന​ന്ത​പു​രം ശ്രീ​വ​രാ​ഹം മ​ണ​ക്കാ​ട് പ​ന​മൂ​ട് വീ​ട്ടി​ൽ എം.​ എ​സ്. വി​ക്ര​മ​ൻ (26) ആ​ണ് ദാ​രു​ണ​മാ​യി കൊ​ല്ല​പ്പെ​ട്ട​ത്. തി​രു​വി​താം​കൂ​ർ ദേ​വ​സ്വം ബോ​ർ​ഡ് ജീ​വ​ന​ക്കാ​ര​നാണ്. വി​ക്ര​മ​ന്‍റെ മൃ​ത​ദേ​ഹം കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് മോ​ർ​ച്ച​റി​യി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ക​യാ​ണ്. ബ​ന്ധു​ക്ക​ൾ എ​ത്തി​യ​ശേ​ഷം മാ​ത്ര​മേ പോ​സ്റ്റു​മോ​ർ​ട്ടം ന​ട​പ​ടി​ക​ൾ ആ​രം​ഭി​ക്കു​ക​യുള്ളൂവെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. സം​ഭ​വ​ത്തി​ൽ അ​സ്വാഭാ​വി​ക മ​ര​ണ​ത്തി​നു കു​മ​ര​കം പോ​ലീ​സ് കേ​സെ​ടു​ത്തു.

ഇ​ന്ന​ലെ വൈ​കു​ന്നേ​രം 5.30നു ​തി​രു​ന​ക്ക​ര മ​ഹാ​ദേ​വ ക്ഷേ​ത്ര​ത്തി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള തി​രു​ന​ക്ക​ര ശി​വ​ൻ എ​ന്ന ആ​ന​യാ​ണ് ഇ​ട​ഞ്ഞ​ത്. തി​രു​ന​ക്ക​ര മ​ഹാ​ദേ​വ​ക്ഷേ​ത്ര​ത്തി​ലെ അ​ൽ​പ​ശി ഉ​ത്സ​വ​ത്തി​ന്‍റെ ആ​റാ​ട്ട് എ​ഴു​ന്ന​ള്ളി​പ്പി​നു​ശേ​ഷം ആ​ന​യെ ചെ​ങ്ങ​ള​ത്തു​കാ​വി​ലേ​ക്കു ത​ള​യ്ക്കാ​നാ​യി കൊ​ണ്ടുപോ​വു​ക​യാ​യി​രു​ന്നു. ഇ​ല്ലി​ക്ക​ൽ ആ​ന്പ​ക്കു​ഴി ഭാ​ഗ​ത്ത് എ​ത്തി​യ​പ്പോ​ഴേ​ക്കും ആ​ന ഇ​ട​യു​ക​യാ​യി​രു​ന്നു.

ഇ​തു ക​ണ്ട​തോ​ടെ ഇ​തു​വ​ഴി​യെ​ത്തി​യ സ്വ​കാ​ര്യ ബ​സ് നി​ർ​ത്തി. ഇ​തോ​ടെ ഇ​ട​ഞ്ഞ ആ​ന നി​റെ​യ യാ​ത്ര​ക്കാ​രു​ണ്ടാ​യി​രു​ന്ന ബ​സ് കു​ത്തി ഉ​യ​ർ​ത്തി. ബ​സി​ന്‍റെ മു​ന്നി​ലെ ചി​ല്ല് പൂ​ർ​ണ​മാ​യും ത​ക​ർ​ന്നു. ബ​സി​നു​ള്ളി​ൽ നി​ന്നും യാ​ത്ര​ക്കാ​രു​ടെ കൂ​ട്ടി​നി​ല​വി​ളി ഉ​യ​ർ​ന്നു. ഈ ​സ​മ​യ​മ​ത്ര​യും വി​ക്ര​മ​ൻ ആ​ന​പ്പു​റ​ത്ത് ത​ന്നെ​യി​രു​ന്ന് ആ​ന​യെ നി​യ​ന്ത്രി​ക്കാ​ൻ ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു. ഒ​ടു​വി​ൽ ആ​ന​യെ ത​ള​യ്ക്കു​ന്ന​തി​നാ​യി ച​ങ്ങ​ല​യി​ൽ തൂ​ങ്ങി താ​ഴേ​ക്കി​റ​ങ്ങു​ന്പോ​ൾ വി​ക്ര​മ​നെ ആ​ന പോ​സ്റ്റു​മാ​യി ചേ​ർ​ത്തു ഞെ​ക്കു​ക​യാ​യി​രു​ന്നു.

താ​ഴെ വീ​ണ വി​ക്ര​മ​നെ നാ​ട്ടു​കാ​ർ ചേ​ർ​ന്നു മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​ൻ ക​ഴി​ഞ്ഞി​ല്ല. തു​ട​ർ​ന്ന് ഇ​ട​ക്ക​രി​ച്ചി​റ റോ​ഡി​ലേ​ക്ക് ഓ​ടി​യ ആ​ന കി​ണ​റി​നു സ​മീ​പം നി​ല​യു​റ​പ്പി​ച്ചു. ഇ​തി​നി​ടെ മൂ​ന്നാം പാ​പ്പാ​ൻ രാ​ജേ​ഷി​നെ ആ​ക്ര​മി​ക്കാ​ൻ ശ്ര​മി​ച്ചു. കി​ണ​റ്റി​ൽ നി​ന്നും വെ​ള്ളം ഒ​ഴി​ച്ച് ആ​ന​യെ ശാ​ന്ത​നാ​ക്കാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും ന​ട​ന്നി​ല്ല. പി​ന്നീ​ട് മ​യ​ക്കു​വെ​ടി വി​ദ​ഗ്ധ​നെ​ത്തി​യെ​ങ്കി​ലും ശ്ര​മം ഉ​പേ​ക്ഷി​ച്ചു.

ഒ​ടു​വി​ൽ രാ​ത്രി എ​ട്ടോ​ടെ മു​ൻ പാ​പ്പാ​ൻ പാ​ന്പാ​ടി സ്വ​ദേ​ശി മ​നോ​ജ് എ​ത്തി​യാ​ണ് ആ​ന​യെ ത​ള​ച്ച​ത്. പീ​ന്നി​ട് ആ​ന​യെ ചെ​ങ്ങ​ള​ത്തു​കാ​വി​ൽ എ​ത്തി​ച്ചു ത​ള​ച്ചു. ഇ​വി​ടെ ന​ട​ത്തി​വ​ന്ന മ​ദ​പ്പാ​ടി​നു​ള്ള ചി​കി​ത്സ തു​ട​രും. മ​ദ​പ്പാ​ടി​നെ തു​ട​ർ​ന്നു ചി​കി​ത്സ​യി​ലാ​യി​രു​ന്ന ശി​വ​നെ ച​ട്ടം പ​രി​ശി​ലി​പ്പി​ച്ച​ശേ​ഷം തി​ങ്ക​ളാ​ഴ്ച വൈ​കു​ന്നേ​ര​മാ​ണ് തി​രു​ന​ക്ക​ര ക്ഷേ​ത്ര​ത്തി​ലെ​ത്തി​ച്ച​ത്. വി​ക്ര​മി​ന്‍റെ അ​ച്ഛ​ൻ മ​ധു​കു​മാ​ർ, അ​മ്മ ഷി​നി.

Related posts